ഇന്ത്യക്കാർക്കിതാ ബഹിരാകാശത്ത് നിന്ന് ഒരു സ്വാതന്ത്ര്യദിന ആശംസ; മലയാളത്തിൽ ‘നമസ്കാരവും’; ഡൽഹിയു‌ടെ ചിത്രവും പകർത്തി വൈറലായി സുൽത്താൻ അൽ നെയാദി

0
2043

ദുബൈ: ബഹിരാകാശത്ത് നിന്ന് ഇന്ത്യക്കാർക്ക് സുൽത്താൻ അൽ നെയാദിയുടെ സ്വാതന്ത്ര്യദിനാശംസകളും അവിടെ നിന്ന് പകർത്തിയ ഇന്ത്യൻ തലസ്ഥാനമായ ന്യൂഡ‍ൽഹിയുടെ ചിത്രവും. മലയാളത്തിലും ഹിന്ദി, ഉറുദു, കന്നഡ, തമിഴ്, ബംഗാളി തുടങ്ങിയ ഭാഷകളിലും നമസ്കാരം എന്നെഴുതിയാണ് അദ്ദേഹം ഇംഗ്ലിഷിലുള്ള ആശംസകളോടൊപ്പം ചിത്രം സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എല്ലാ ഇന്ത്യക്കാർക്കും രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് സ്വാതന്ത്ര്യദിനാശംസകൾ നേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ബഹിരാകാശത്ത് നിന്ന് ഞാൻ പകർത്തിയ ഡൽഹിയുടെ ചിത്രം ഇതോടൊപ്പം പങ്കുവയ്ക്കുന്നു–സുൽത്താൻ അൽ നെയാദി കുറിച്ചു.

സുൽത്താൻ അൽ നെയാദി പകർത്തിയ ‍ഡൽഹിയുടെ ചിത്രം. Credit: @Astro_Alneyadi

ഹിമാലയമ‌ടക്കം ഭൂമിയുടെ സൗന്ദര്യം ആസ്വദിച്ചതിനെക്കുറിച്ച് നേരത്തെ ദുബായിലെ മാധ്യമപ്രവർത്തകരുമായി നടത്തിയ സംഭാഷണത്തിൽ അദ്ദേഹം വിശദീകരിച്ചിരുന്നു. മനോഹരമായ ഭൂമിയെ നിലനിർത്തേണ്ടതിന്റെ ആവശ്യകത അൽ നെയാദി വ്യക്തമാക്കുകയുണ്ടായി. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്ന് താഴേക്ക് നോക്കുമ്പോൾ ഭൂമി എന്ന മനോഹരമായ ഗ്രഹത്തെ കാണാൻ സാധിക്കുന്നതായും വളരെ മഹത്തായ അനുഭവമാണ് അതെന്നും പറഞ്ഞു.

ഹിമാലയത്തിന് മുകളിൽ നീല സമുദ്രത്തിനും വശത്തുള്ള മേഘത്തിനും ഇടയിലുള്ള അതിർത്തി ഞാൻ കണ്ടു. അപ്പോൾ വിസ്മയം പൂണ്ട് വൗ എന്ന് പറഞ്ഞുപോയി. വളരെ അവിശ്വസനീയമായ കാഴ്ചയായിരുന്നു അത്. കനത്ത പുക ഹിമാലയത്തിന് മുകളിലൂടെ സഞ്ചരിക്കാൻ ശ്രമിക്കുന്നു. ഭൂമിയെ നാം എന്തുവിലകൊടുത്തും സംരക്ഷിക്കേണ്ടതുണ്ട്. ഈ ഗ്രഹത്തിൽ ജീവിക്കുന്ന നാം ഏറെ ഭാഗ്യവാന്മാരാണ്. അതിൽ നാം സന്തോഷിക്കണം.

രാജ്യാന്തര ബഹിരാകാശ നിലയത്തിലെ ഒരു ജ്യോതിശാസ്ത്രജ്ഞൻ എന്ന നിലയിൽ ഞാൻ ഓക്സിജനെയും ജലത്തെയും വിലമതിക്കുന്നു. ഭൂമിയിൽ നമുക്ക് ലഭിക്കുന്ന ശുദ്ധമായ അന്തരീക്ഷം ശ്വസിക്കാൻ സാധിക്കുന്നതിനെ  വിലമതിക്കുന്നു. അതിനാൽ ഈ ഗ്രഹത്തെ മുഴുവൻ അതുപോലെ നിലനിർത്താം. അതിന്റെ വൃത്തിയും വെടിപ്പും നിലനിർത്താം–അദ്ദേഹം പറഞ്ഞു.

സുൽത്താൻ അൽ നെയാദി

സുൽത്താൻ അൽ നെയാദി ബഹിരാകാശത്ത് നിന്ന് ദുബായിലെ മാധ്യമപ്രവർത്തകരുമായി മുഖാമുഖം നടത്തുന്നു. ഫയൽ ചിത്രം. മനോരമ
ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ അറബ് ബഹിരാകാശ ദൗത്യം ഏറ്റെടുത്ത് അൽ നെയാദി ഇക്കഴിഞ്ഞ മാർച്ച് 3 നാണ് െഎ എസ് എസിൽ എത്തിയത്. ഈ മാസാവസാനത്തോടെ ഭൂമിയില്‍ തിരിച്ചുമെന്നാണ് പ്രതീക്ഷ. പരിക്രമണ ശാസ്ത്ര ലബോറട്ടറിയിൽ കയറുന്ന രണ്ടാമത്തെ എമിറാത്തിയും രണ്ടാമത്തെ അറബിയുമാണ് അദ്ദേഹം. മധ്യപൂർവദേശത്തെ മുൻനിര ബഹിരാകാശ യാത്രാ രാഷ്ട്രമെന്ന നിലയിൽ യുഎഇയുടെ സ്ഥാനം ഇതോടെ ശക്തിപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. 

യുഎഇ സമീപ വർഷങ്ങളിൽ ഒട്ടേറെ ബഹിരാകാശ ദൗത്യങ്ങൾ വിജയകരമായി നടത്തിയിട്ടുണ്ട്. 2019 സെപ്റ്റംബറിൽ രാജ്യത്തെ ആദ്യ ബഹിരാകാശ സഞ്ചാരി ഹസ്സ അൽ മൻസൂരി എട്ട് ദിവസത്തെ ഐഎസ്എസ് ദൗത്യം വിജയകരമായി പൂർത്തിയാക്കി, ഇത് ലോകമെമ്പാടും ശ്രദ്ധ നേടി. 2021 ഫെബ്രുവരിയിൽ യുഎഇയുടെ ഹോപ് പ്രോബ് വിജയകരമായി ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചു, ഇത് ഒരു അറബ് രാജ്യത്തിന്റെ ആദ്യ ഗ്രഹാന്തര ദൗത്യത്തെ അടയാളപ്പെടുത്തി. മിഷന്റെ രൂപകൽപനയും വികസനവും പ്രവർത്തനങ്ങളും  എംബിആർ എസ്‌സി  ആണ് നയിക്കുന്നത്.

കഴിഞ്ഞ രണ്ട് വർഷമായി ചൊവ്വയുടെ അന്തരീക്ഷവും കാലാവസ്ഥയും പേടകം പരിശോധിച്ചുവരികയായിരുന്നു. റിമോട്ട് സെൻസിങ് ആപ്ലിക്കേഷനുകൾക്കായി ഉപയോഗിക്കുന്ന ദുബായ് സാറ്റ്-1, ദുബായ് സാറ്റ്-2, എമിറാത്തി നിർമിച്ച ആദ്യത്തെ 100% ഉപഗ്രഹമായ ഖലീഫ സാറ്റ് എന്നിവയുൾപ്പെടെ ഒന്നിലേറെ ഉപഗ്രഹങ്ങളും  എംബിആർ എസ്‌സി വിക്ഷേപിച്ചിട്ടുണ്ട്.

———      ———–    ———-    ———-    ———-   

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക