കോഴിക്കോട് കൂടരഞ്ഞി റോഡിൽ വാഹനാപകടം; ഒരു മരണം, അഞ്ച്‌ പേർക്ക് പരിക്ക്

0
792

കോഴിക്കോട്: കൂമ്പാറ പുഷ്പഗിരി കൂടരഞ്ഞി റോഡിൽ വാഹനാപകടത്തിൽ ഒരു മരണം. പുഷ്പഗിരി സ്വദേശി കളത്തിപ്പറമ്പിൽ മാത്യു ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാിരുന്നു അപകടം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മിനി പിക്കപ്പ് വാനിന് പുറകിൽ ടിപ്പർ ലോറി ഇടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ നീങ്ങിയ വാഹനം റോഡരികിൽ നിൽക്കുകയായിരുന്ന മാത്യുവിന്റെ ദേഹത്ത് വന്ന് ഇടിച്ചാണ് മാത്യുവിന് പരിക്കേറ്റത്. മറ്റ് അഞ്ച്‌ പേർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

———      ———–    ———-    ———-    ———-   

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക