ഡീസല്‍ കള്ളക്കടത്ത്; പ്രവാസികള്‍ അറസ്റ്റില്‍

0
2100

കുവൈത്ത് സിറ്റി: ഡീസല്‍ കള്ളക്കടത്തിന് ശ്രമിച്ച രണ്ട് പ്രവാസികളെ അറസ്റ്റ് ചെയ്തു. ഏഷ്യന്‍, ആഫ്രിക്കന്‍ വംശജരാണ് പിടിയിലായത്. സബ്‌സിഡി ഡീസല്‍ അനധികൃതമായി വിതരണം ചെയ്യുന്നവരെ പിടികൂടുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായതെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. 

അധികൃതരുടെ അനുമതിയില്ലാതെ രാജ്യത്ത് സബ്‌സിഡിയുള്ള പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് ശിക്ഷാര്‍ഹമാണ്. അല്‍ സൂര്‍, സുലൈബിയ പ്രദേശങ്ങളിലാണ് ഇവര്‍ ഡീസല്‍ വില്‍പ്പന നടത്തിയത്. പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.