നാട്ടിലേക്ക് 240 റിയാലിന് പറക്കാം; വൻ ഓഫർ പ്രഖ്യാപിച്ച് എക്സ്പ്രസ്സ്

0
18065

റിയാദ്: മലബാർ പ്രവാസികളുടെ കേന്ദ്രമായ കരിപ്പൂരിലേക്കും കേരളത്തിലെ പ്രധാന വിമാനത്താവളമായ കൊച്ചിയിലേക്കും വൻ ഓഫറുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ്. 240 റിയാലിന് വൺവെ ടിക്കറ്റ് നിരക്ക് ആണ് ഇന്ത്യയിലെ ബജറ്റ് വിമാന കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസ്സ് പ്രഖ്യാപിച്ചിരിക്കുന്നത്. 240 റിയാൽ മുതൽ സഊദിയിൽ നിന്ന് വിവിധ ദിവസങ്ങളിൽ സർവ്വീസുകൾ ലഭ്യമാണ്. അതായത് 5281 രൂപ മാത്രമാണ് ടിക്കറ്റ് നിരക്ക് കാണിക്കുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കിഴക്കൻ സഊദിയിലെ ദമാമിൽ നിന്ന് കരിപ്പൂരിലേക്കാണ് ഏറ്റവും കുറഞ്ഞ നിരക്കിൽ പ്രഖ്യാപിച്ച ഒരു സെക്ടർ. 240 റിയാൽ ഓഫറിൽ ഈ മാസം വ്യത്യസ്ത ദിവസങ്ങളിൽ ടിക്കറ്റുകൾ ലഭ്യമാണ്. ദമാമിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിലേക്കുള്ള സർവ്വീസിൽ ഇക്കൊണമി ക്ലാസിൽ ആണ് ഈ നിരക്ക്. ഓഗസ്റ്റ് 08, 15, 16, 20, 22, 23, 29 ദിവസങ്ങളിൽ 240 റിയാലിനും 06, 09, 10, 13, 17, 27, 30 തിയ്യതികളിൽ 350 റിയാലിനും, 24, 31 തിയ്യതികളിൽ 450 റിയാലിനും ദമാമിൽ നിന്ന് കരിപ്പൂരിലേക്ക് ടിക്കറ്റുകൾ ഇപ്പോൾ ലഭ്യമാണ്.

അർദ്ധരാത്രി 12:10 ന് ദമാമിൽ നിന്ന് പറന്നുയരുന്ന വിമാനം രാവിലെ 07:05 നാണ് കരിപ്പൂരിൽ ഇറങ്ങുന്നത്. ഹാൻഡ് ബാഗിന് പുറമെ 30 കിലോ ലഗേജും അനുവദിക്കുന്നുണ്ട്.

അതേസമയം, ദമാമിൽ നിന്ന് കൊച്ചിയിലേക്ക് ഓഗസ്റ്റ് 08, 15, 22, 29 ദിവസങ്ങളിൽ 240 റിയാൽ മാത്രമാണ് ടിക്കറ്റ് നിരക്ക്. ഈ സെക്റ്ററിൽ നിലവിൽ ആഴ്ചയിൽ ഒരു സർവ്വീസ് മാത്രമാണ് കൊച്ചിയിലേക്ക് ദമാമിൽ നിന്ന് എക്സ്പ്രസ്സ് സർവീസ് നടത്തുന്നുള്ളൂ. ചൊവ്വാഴ്ച മാത്രം. സെപ്റ്റംബറിൽ എല്ലാ ആഴ്ചയിലും 500 റിയാൽ ആണ് നിരക്ക്. ടിക്കറ്റുകൾ വാങ്ങാനായി എയർ ഇന്ത്യ വെബ്സൈറ്റ് സന്ദർശിക്കാം. https://www.airindiaexpress.in/home

എയർ ഇന്ത്യ എക്സ്പ്രസ്സ് സൈറ്റിൽ കാണിക്കുന്ന ടിക്കറ്റ് ഓഫറുകൾ താഴെ കാണാം👇.

———      ———–    ———-    ———-    ———-    ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക