മകൻ മാതാപിതാക്കളെ വെട്ടിക്കൊന്നു

0
2780

പത്തനംതിട്ട: മകൻ മാതാപിതാക്കളെ വെട്ടിക്കൊന്നു. കൃഷ്ണൻ കുട്ടി, ഭാ‍ർഗവി എന്നിവരാണ് കൊല്ലപ്പട്ടത്. നാൽപ്പത്തിയഞ്ച് വയസുകാരനായ മകൻ അനിൽ കുമാറാണ് കൊലപാതകം നടത്തിയത്.

പത്തനംതിട്ടയിലെ വീട്ടിലെ അടുക്കളയിൽ നിന്ന് വാക്കത്തിയെടുത്ത് വെട്ടുകയായിരുന്നു. രാവിലെ ഒമ്പത് മണിയോട് കൂടിയായിരുന്നു ആക്രമണം നടന്നത്. പ്രതിയെ പുളിക്കീഴ് പൊലീസ് കസ്റ്റഡിയിലെടുത്തു.

സഹോദരിയോടൊപ്പം താമസിക്കുകയായിരുന്ന അനിൽ കുമാ‍ർ രണ്ട് ദിവസം മുമ്പാണ് വീട്ടിലെത്തിയത്. പിതാവും മകനും തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം. തുടർന്ന് വീട് വിട്ടുപോയ അനിൽ കുമാ‍ർ സഹോദരിയോടൊപ്പം താമസിച്ചു വരികയായിരുന്നു.