ദുബായ്: ഇന്ത്യൻ പ്രവാസിയുടെ ജീവിതത്തിലേക്ക് ഭാഗ്യം കടന്നുവന്നത് അപൂർവ യോഗവുമായിട്ടാണ്. 25 വർഷം പ്രതിമാസം അഞ്ചര ലക്ഷത്തിലേറെ രൂപ(25,000 ദിർഹം) വച്ച് ഇനി എമിറേറ്റ്സ് ഡ്രോയിൽ നിന്നും ലഭിക്കുന്ന അപൂർവ യോഗത്തിനാണ് യുപി സ്വദേശി അർഹനായിരിക്കുന്നത്.
ഉത്തർപ്രദേശിലെ ലക് നൗ അസംഗഡ് സ്വദേശിയായ മുഹമ്മദ് ആദിൽ ഖാനാണ് ഈ ഭാഗ്യവാൻ. ഇന്ന് രാവിലെ ഹമ്മദ് ആദിൽ ഖാന് രാവിലെ സമ്മാനത്തിന്‍റെ ആദ്യ ഗഡു കൈമാറി. ആദ്യത്തെ എട്ട് ആഴ്ചകൾക്ക് ശേഷം എമിറേറ്റ്സ് ഡ്രോയുടെ ഫാസ്റ്റ് 5 നറുക്കുടെപ്പിന്‍റെ ഈ ഗ്രാൻഡ് പ്രൈസ് ഒരാൾക്ക് ലഭിക്കുന്നത്.
ആർക്കിടെക്റ്റായ മുഹമ്മദ് ആദില്‍ ഖാൻ ഷാർജയിലെ റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ഇന്റീരിയർ ഡിസൈൻ കൺസൾട്ടന്റായി ജോലി ചെയ്യുന്നു.വിജയത്തിന് നന്ദിയുണ്ടെന്നും സമ്മാനം തേടിയെത്തിയത് പ്രധാനപ്പെട്ട സമയത്താണെന്നും ഖാൻ പറഞ്ഞു. വലിയ കുടുംബത്തിന്റെ ഏക ആശ്രയമാണ് ഇദ്ദേഹം. കോവിഡ് സമയത്ത് സഹോദരൻ മരിച്ചു, അപ്പോൾ കുടുംബത്തെ പിന്തുണച്ചത് ഇദ്ദേഹമായിരുന്നു.
പ്രായമായ മാതാപിതാക്കളും ഭാര്യയും അഞ്ച് വയസ്സുള്ള ഒരു മകളുമുണ്ട്. അവരുടെയെല്ലാം ആശ്രയമായിരുന്നു. ബുദ്ധിമുട്ടിലായ സമയത്താണ് ഭാഗ്യം തേടിയെത്തിയത്. ഒരു ടിക്കറ്റിന് 25 ദിർഹ പ്രകാരം 125 ദിർഹത്തിന്‍റെ അഞ്ച് ടിക്കറ്റുകളെടുത്തിരുന്നെങ്കിലും അക്കാര്യം മറന്നുപോയിരുന്നു. തുടർന്ന് എമിറേറ്റ്‌സ് നറുക്കെടുപ്പ് സംഘാടകനിൽ നിന്ന് കോൾ ലഭിച്ചപ്പോഴാണ് അക്കാര്യം ഓർത്തത്. സന്തോഷത്താൽ മതിമറന്നു. വീട്ടുകാരോടും കൂട്ടുകാരോടും കാര്യം പറഞ്ഞെങ്കിലും ആരും വിശ്വസിച്ചില്ല.
വാർത്തയുടെ ആധികാരികത രണ്ടുതവണ പരിശോധിക്കാൻ അവർ പറഞ്ഞു. ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹിയിൽ നിന്ന് ഏകദേശം 800 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന അസംഗഡിലാണ് മുഹമ്മദ് ആദിൽ ഖാൻ പിറന്നത്. കുടുംബം പുലർത്താൻ ഏറെ ബുദ്ധിമുട്ടുകൾ നേരിട്ടു. വിദ്യാഭ്യാസത്തോടുള്ള ശക്തമായ പ്രതിബദ്ധതയും സഹായ മനോഭാവവും മൂലം സഹപാഠികളെ പഠനത്തിൽ സഹായിച്ചതുവഴി ഗ്രാമത്തിന്റെ ബഹുമാനത്തിന് പാത്രമായി. കഴിവ് കണ്ടറിഞ്ഞ് നല്ലവരായ ബന്ധുക്കൾ ഉന്നത വിദ്യാഭ്യാസത്തിന് പണം നൽകി. സ്ഥിരോത്സാഹവും ഇച്ഛാശക്തിയുമാണ് വെല്ലുവിളികളെ അതിജീവിച്ച് ഒരു വാസ്തുശില്പിയാകുന്നതിന് സഹായിച്ചത്.
പ്രഫഷണൽ യാത്രയിൽ മാറ്റം തേടിയാണ് 2018-ൽ സൗദി അറേബ്യയിൽ നിന്ന് ദുബായിലെത്തിയത്. മിതമായ വരുമാനം നേടിയിട്ടും മുഹമ്മദ് ആദിൽ മൂല്യങ്ങളിൽ ഉറച്ചുനിന്നു. പതിവായി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകി. 35 കാരനായ മൂത്ത സഹോദരൻ കോവിഡ് -19 ബാധിച്ച് മരിച്ചതോടെയാണ് കൂട്ടുകുടുംബത്തിന്റെ പ്രാഥമിക വരുമാന സ്രോതസ്സ് മുഹമ്മദ് ആദിൽ മാത്രമായിത്തീർന്നത്. സഹോദരന്‍റെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകേണ്ടതും ഇദ്ദേഹത്തിന്‍റെ കടമയായി. കുടുംബത്തിന് വെല്ലുവിളി നിറഞ്ഞ സമയമായിരുന്നു അത്. അതെല്ലാം നിറവേറ്റിയ സന്തോഷവുമായി ജീവിക്കുമ്പോഴാണ് ഭാഗ്യം തേടിയെത്തിയത്. പണം കൊണ്ട് എന്തു ചെയ്യുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും മുഹമ്മദ് ആദിൽ പറഞ്ഞു.




