ഉമ്മൻ‌ചാണ്ടിയുടെ വിയോഗം പ്രവാസികൾക്ക് തീരാനഷ്ടം: ശിഹാബ് കൊട്ടുകാട്

0
783

റിയാദ്: ഉമ്മൻ ചാണ്ടിയുടെ വിയോഗം ലോകത്തിന്റെ വിവിധ കോണുകളിൽ ഉള്ള മലയാളി പ്രവാസികൾക്ക് തീരാനഷ്ടമാണെന്ന് ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗവും റിയാദിലെ പ്രമുഖ സാമൂഹിക പ്രവർത്തകനുമായ ശിഹാബ് കൊട്ടുകാട് പറഞ്ഞു. മുസാഹ്മിയയിലെ കോൺഗ്രസ്സ് കൂട്ടായ്മ സംഘടിപ്പിച്ച ഉമ്മൻ‌ചാണ്ടി അനുസ്മരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസലോകത്തെ മലയാളി സമൂഹം നേരിടുന്ന തൊഴിൽ, നിയമ പ്രശ്നങ്ങളിൽ നിരന്തരം ഇടപെടുകയും, പലവിധ കേസുകളിൽ പെട്ട് വിദേശ രാജ്യങ്ങളിൽ ജയിലുകളിൽ കഴിയുന്ന മലയാളികളെ മോചിപ്പിക്കാനും, വിവിധ രാജ്യങ്ങളിൽ മരണമടഞ്ഞ 500 റോളം മലയാളികളുടെ മൃതുദേഹങ്ങൾ നാട്ടിലെത്തിക്കാനും ഉമ്മൻ ചാണ്ടിയുടെ ഇടപെടലുകളിലൂടെ കഴിഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുസാഹ്മിയ കോൺഗ്രസ്സ് കൂട്ടായ്മ കൺവീനർ അനസ് മതേങ്ങാട്ടിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. മുസാഹ്മിയയിലെ വിവിധ രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക സംഘടനകളെ പ്രതിനിധീകരിച്ച് ഇബ്രാഹിം തളിക്കുത്തിൽ (കെഎംസിസി), നിസാർ റാവുത്തർ (കേളി), എം കെ സുബൈർ (സ്നേഹസംഗമം), കുഞ്ഞലവി ഹാജി (എസ് ഐ സി), അബ്ദുൽ റസാഖ്‌ ലത്തീഫി (ഐ സി എഫ്), ഷമീം (മംഗലാപുരം കൂട്ടായ്മ) തുടങ്ങിയവർ ഉമ്മൻ‌ചാണ്ടിയെ അനുസ്മരിച്ചു.
സി കെ മുഹമ്മദ്‌, അക്ബർ പപ്പടപടി, അനീസ് മമ്പാട്, കുഞ്ഞുമോൻ, സുലൈമാൻ പാലക്കാട്‌, തുടങ്ങിയവർ നേതൃത്വം നൽകി.

———      ———–    ———-    ———-    ———-   

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക