റിയാദ്: വിദേശ തൊഴിലാളികളെ മനപൂർവം വാഹനമിടിച്ച് തെറിപ്പിച്ച സംഭവത്തിൽ സഊദി പൗരനെ അറസ്റ്റ് ചെയ്തു. സഊദിയിലെ അൽ ബഹയിലാണ് സംഭവം. രണ്ട് വിദേശ തൊഴിലാളികളെ ആക്രമിച്ച സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
അൽ ബഹയില ഒരു പെട്രോൾ സ്റ്റേഷനിലാണ് സംഭവം. ഒരു പിക്കപ്പ് കാറുമായി അതിവേഗതയിൽ പാഞ്ഞെത്തിയ സ്വദേശി അവിടെ നിൽക്കുകയായിരുന്ന രണ്ട് വിദേശ തൊഴിലാളികളെ ഇടിച്ച് തെറിപ്പിക്കാനായി ആദ്യ ശ്രമം നടത്തി. വാഹന ഇടിയേറ്റ ഒരാൾ വാഹനമിടിച്ച് സംഭവ സ്ഥലത്ത് വീണ് കിടക്കുന്നത് കാണാം. മറ്റൊരാൾ അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും, വാഹനം നിറുത്തിയ ശേഷം ഇറങ്ങി വന്ന സ്വദേശി പൌരൻ വീണ്ടും രക്ഷപ്പെട്ട വിദേശിയെ തുടർച്ചയായി ആക്രമിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.
അറസ്റ്റിലായി സ്വദേശി പൗരനെതിരെ നിയമ നടപടികൾ സ്വീകരിച്ചതായും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായും അൽ ബഹ പോലിസ് അറിയിച്ചു.
അതേസമയം, സംഭവത്തിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാളെയും പോലീസ് അറസ്റ്റ് ചെയ്തു. പൊതു പെരുമാറ്റചട്ട ലംഘനത്തിന്റെ പേരിലാണ് അറസ്റ്റ് ചെയ്തതെന്ന് ജനറൽ സെക്യൂരിറ്റി വിഭാഗം വ്യക്തമാക്കി. ഇത്തരത്തിലുള്ള വീഡിയോ ഷെയർ ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന സnde




