ദമാമിൽ കോഴിക്കോട് സ്വദേശി അന്തരിച്ചു

0
2898

ദമാം: കിഴക്കൻ സഊദിയിലെ ദമാമിൽ കോഴിക്കോട് സ്വദേശി അന്തരിച്ചു. കോഴിക്കോട് ചാലപ്പുറം സ്വദേശി ഫസലുറഹ്മാൻ (കല്യാണം വീട്ടിൽ ഫസൽ റഹ്‌മാൻ) ആണ് ദമാമിൽ ഹൃദയാഘാതം മൂലം അന്തരിച്ചത്. പരേതനായ പുതിയ പന്തക്കലകം മൂസ്സ കോയയുടെ മകനാണ്. അറുപത്തിരണ്ട് വയസായിരുന്നു. 45 വർഷത്തോളമായി ദമാമിലെ സാമൂഹിക സാംസ്കാരിക ബിസിനസ്സ് രംഗത്തെ നിറഞ്ഞ സാന്നിധ്യമായിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തെക്കേ പുറത്തുകാരുടെ “ഫദലു” എന്നറിയപ്പെടുന്ന, ഏവരോടും പുഞ്ചിരിച്ചു സംസാരിക്കുന്ന പ്രകൃതക്കാരനായിരുന്ന ഫസലുറഹ്‌മാൻ ഒട്ടേറെ ജീവകാരുണ്യ മേഖലകളിലെ നിശബ്ദ സേവകനായി പ്രവർത്തിച്ചിരുന്നു.

മാതാവ്: കല്യാണം വീട്ടിൽ ആയിശബി.
ഭാര്യ: പുതിയ പൊന്മാണിച്ചിന്റകം ഹലീമ.
മക്കൾ: സഫ്‌വാൻ, റംസി റഹ്‌മാൻ, ആയിശ.
മരുമക്കൾ: പുതിയ മാളിയക്കൽ സാഹിർ, പുതിയ ഒജിന്റകം ആയിശ, പുതിയ നടുവിലകം ഷസ.
സഹോദരങ്ങൾ: കെ.വി. ആബിദ് അലി, യാസർ അറഫാത്ത്, താഹിറ, ഫൗസിയ, ഹലീമ, മുനീത.

———      ———–    ———-    ———-    ———-   

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക