മുസ്‌ലിം ലീഗുമായി സഹകരിക്കണം സമസ്തകൾ ലയിക്കണം: ആഗ്രഹം പങ്ക് വെച്ച് കാന്തപുരം

0
6157

കോഴിക്കോട്: മുസ്‌ലിം ലീഗുമായി സഹകരിച്ചുമുന്നോട്ടുപോകാനാണ് ആഗ്രഹമെന്നും ഇരുവിഭാഗം സമസ്തയും ഒന്നാകണമെന്നത് ജീവിതാഭിലാഷമാണെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ നേതാവും കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റുമായ കാന്തപുരം അബൂബക്കർ മുസ്‌ലിയാർ വെളിപ്പെടുത്തി. മീഡിയ വൺ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ശത്രുതയിൽ നീങ്ങുന്ന മുസ്‍ലിം ലീഗും കാന്തപുരം വിഭാഗവും തമ്മിൽ ഐക്യമുണ്ടാകണമെന്നാണ് തന്‍റെ അഭിലാഷമെന്ന് കാന്തപുരം പറയുന്നു. ലീഗ് അധ്യക്ഷനായി പാണക്കാട് സാദിഖലി തങ്ങൾ ചുമതലയേറ്റയുടനെ ലീഗ് സംഘടിപ്പിച്ച സുഹൃദ് സംഗമത്തിൽ കാന്തപുരം പങ്കെടുത്തിരുന്നു. സമസ്ത ഇരുവിഭാഗവും ഒന്നിച്ചുപോകണം എന്നത് തന്‍റെ ജീവിതാഭിലാഷമാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങളുമായി സംസാരിക്കാറുണ്ടെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.

സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുമായി ആശയവിനിമയം നടത്താറുണ്ടെന്നും മുസ്‌ലിം സംഘടനകളും രാഷ്ട്രീയക്കാരും അല്ലാത്തവരും യോജിച്ചു മുന്നോട്ടുപോയാൽ മാത്രമേ രാജ്യത്ത് പുരോഗതിയുണ്ടാകൂ എന്നും കാന്തപുരം പറഞ്ഞു. മതങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ ഉണ്ടാകാൻ പാടില്ല. മതവിദ്വേഷം വച്ച് തമ്മിലടിക്കുന്നത് രാജ്യത്തിന് ഒരിക്കലും ഗുണകരമാകില്ല. അതൊരു രാഷ്ട്രീയ പാര്‍ട്ടിക്കും മുസ്‍ലിംകള്‍ക്കും ഗുണമുണ്ടാക്കില്ല. ആര്‍ക്കും അതുകൊണ്ട് ഗുണമുണ്ടാകില്ല. ഈ സംഘട്ടനം ഒഴിവാക്കാന്‍ എല്ലാ മതക്കാരും ശ്രമിക്കേണ്ടതാണെന്ന് അഭ്യര്‍ഥിക്കുന്നതായും കാന്തപുരം പറഞ്ഞു. ഓരോ ആളുകൾക്കും അവരുടെ മതം അനുസരിച്ച് ജീവിക്കാനുള്ള അവകാശം ഇന്ത്യൻ ഭരണഘടന നൽകുന്നുണ്ട. അതിവിടെ നിലനിൽക്കണം. സംഘട്ടനം ഒഴിവാക്കാൻ എല്ലാ മതവിഭാഗങ്ങളും ഒന്നിക്കണമെന്നും കാന്തപുരം പറഞ്ഞു.

തനിക്ക് അസുഖം ബാധിച്ചപ്പോൾ സാദിഖലി ശിഹാബ് തങ്ങൾ, കുഞ്ഞാലിക്കുട്ടി തുടങ്ങിയ ലീഗ് നേതാക്കൾ വന്ന കാര്യവും അഭിമുഖത്തിൽ കാന്തപുരം അനുസ്മരിക്കുന്നുണ്ട്. എനിക്ക് സുഖം ബാധിച്ചപ്പോള്‍ സാദിഖലി ശിഹാബ് തങ്ങളും പാണക്കാട്ടുള്ളവരും കുഞ്ഞാലിക്കുട്ടിയുമെല്ലാം എന്നെ കാണാന്‍ വന്നു. ഇവിടെ എപ്പോഴും മുസ്‌ലിംകളും സംഘടനകളും രാഷ്ട്രീയക്കാരും അല്ലാത്തവരും യോജിച്ചു മുന്നോട്ടു പോയാല്‍ മാത്രമേ നമ്മുടെ രാജ്യത്തിന് പുരോഗതി ഉണ്ടാവുകയുള്ളൂ. അത് ചിന്തിക്കാത്ത ചില ആളുകള്‍ ഇപ്പോഴും ബാക്കിയുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അതില്ലാതാകണമെന്നാണ് ഞങ്ങളുടെ അഭിപ്രായം.

———      ———–    ———-    ———-    ———-   

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക