അര ബില്യണിലേറെ ഗുണഭോക്താക്കളിൽ അറഫ പ്രഭാഷണത്തിന്റെ വിവർത്തനങ്ങൾ എത്തി; അബ്ദുൽ റഹ്മാൻ അൽസുദൈസ്

0
1628

അറഫ: ലോകത്തെങ്ങുമുള്ള അര ബില്യണിലേറെ ഗുണഭോക്താക്കളിൽ അറഫ പ്രഭാഷണത്തിന്റെ വിവർത്തനങ്ങൾ എത്തിയതായി ഷെയ്ഖ് ഡോ. അബ്ദുൽ റഹ്മാൻ ബിൻ അബ്ദുൽ അസീസ് അൽസുദൈസ് പറഞ്ഞു.

അറഫയുടെ പ്രഭാഷണം ഇരുപതിലേറെ ഭാഷകളിലേക്ക് വിവർത്തനം ചെയ്യുകയും പ്ലാറ്റ്‌ഫോമിലൂടെയും ആപ്ലിക്കേഷനിലൂടെയും (മനറത്ത് അൽ ഹറമൈൻ) റേഡിയോ ബ്രോഡ്കാസ്റ്റിങ്‌ ഫ്രീക്വൻസികൾ വഴിയും ഏറ്റവും പുതിയ ഉപകരണങ്ങൾ ഉപയോഗിച്ചാണ് പ്രക്ഷേപണം ചെയ്തത്. മലയാളം, ഹിന്ദി, ഉറുദു, ഇംഗ്ലീഷ്, ഫ്രഞ്ച്,  ജർമൻ, സ്പാനിഷ്, ഇന്തോനീഷ്യൻ, ബംഗാളി,  അംഹാരിക്, ഹൌസ, ടർക്കിഷ്, റഷ്യൻ, ചൈനീസ്, പേർഷ്യൻ, തമിഴ്, ഫിലിപ്പിനോ, ബോസ്നിയൻ, സ്വാഹിലി, സ്വീഡിഷ് എന്നിങ്ങനെയുള്ള രാജ്യാന്തര ഭാഷകളിലേക്കാണ് പ്രഭാഷണം വിവർത്തനം ചെയ്യപ്പെട്ടത്.