ഹജ്ജ് കർമങ്ങൾക്കിടെ മുസ്ദലിഫയിലും മിനയിലുമായാണ് മരണം
മിന: ഹജ്ജ് കർമങ്ങൾക്കിടെ രണ്ട് മലയാളികൾ മരണപ്പെട്ടു. മുസ്ദലിഫയിലും മിനയിലുമായാണ് രണ്ട് പേർ മരിച്ചത്. പണ്ഡിതനും മുകേരി മഹല്ല് ഖാദിയും റഹ്മാനിയാ അറബിക് കോളേജ് പ്രൊഫസറുമായിരുന്ന എന്‍.പി.കെ അബ്ദുല്ല ഫൈസിയാണ് മരിച്ച ഒരാൾ. അറഫ കഴിഞ്ഞ് മുസ്ദലിഫയിൽ വെച്ചാണ് മരണം. ഭാര്യയോടൊപ്പമാണ് ഹജ്ജിനെത്തിയിരുന്നത്.
തൃശൂരിൽ നിന്നും സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിനെത്തിയ കൊടുങ്ങല്ലൂർ സ്വദേശി പുതുവീട്ടിൽ ഹബീബിന്‍റെ ഭാര്യ സാജിതയാണ് മരിച്ച മറ്റൊരു മലയാളി. 52 വയസായിരുന്നു. മിനായിലെ ആശുപത്രിയിൽ വെച്ചാണ് സാജിദയുടെ മരണം. ശ്വാസ തടസം ഉണ്ടായിരുന്ന സാജിത ആംബുലൻസിൽ മെഡിക്കൽ സഹായത്തോടെയായിരുന്നു അറഫാതിൽ എത്തിയിരുന്നത്. ഇരുവരെയും മക്കയിൽ ഖബറടക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.




