ഖത്തറിൽ നിന്ന് ബഹ്‌റൈനിലേക്ക് അവധി ആഘോഷിക്കാൻ പോയ സംഘം സഊദിയിൽ അപകടത്തിൽ പെട്ട് രണ്ട് മലയാളികൾ മരിച്ചു

0
3396

ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് നാലംഗ സംഘം ദോഹയിൽനിന്ന് യാത്ര പുറപ്പെട്ടത്

ദോഹ: ഖത്തറിൽനിന്ന് ബഹ്റൈനിലേക്ക് പെരുന്നാൾ അവധി ആഘോഷിക്കാൻ പോയ മലയാളി സംഘത്തിന്റെ വാഹനം അപകടത്തിൽപെട്ട് രണ്ട് പേർ മരിച്ചു. മലപ്പുറം മേൽമുറി സ്വദേശി കടമ്പോത്ത്പാടത്ത് മനോജ്‌കുമാർ അർജുൻ (34), കോട്ടയം മണക്കനാട് സ്വദേശി പാലത്തനാത്ത് അഗസ്റ്റിൻ എബി (41) എന്നിവരാണ് മരണപ്പെട്ടത്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. സഊദിയിലെ ഹുഫൂഫിൽ വെച്ചാണ് അപകടം നടന്നത്. സഊദി അതിർത്തി കടന്ന് 80 ഓളം കിലോമീറ്റർ സഞ്ചരിച്ച ശേഷം ഇവരുടെ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് നാലംഗ സംഘം ദോഹയിൽനിന്ന് യാത്ര പുറപ്പെട്ടത്. അബു സംറ അതിർത്തി കടന്നതിനു പിന്നാലെ, ഹുഫൂഫിൽ എത്തുന്നതിന് മുമ്പാണ് ഇവർ സഞ്ചരിച്ച ലാൻഡ്ക്രൂയിസർ അപകടത്തിൽപെട്ടത്. റോഡിലെ മണൽതിട്ടയിൽ കയറി നിയന്ത്രണം നഷ്ടമായ വാഹനം മറിയുകയായിരുന്നുവെന്നാണ് വിവരം.

അപകടത്തിൽ പരിക്കേറ്റ മനോജ് അർജുൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ അഗസ്റ്റിൻ എബി ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ഗുരുതര പരിക്കിനെ തുടർന്ന് ഹുഫൂഫിലെ അൽമന ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിന്നാലെ മരണപ്പെടുകയായിരുന്നു. മനോജ് അർജുന്റെ മൃതദേഹം കിങ് ഫഹദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി നാസർ പാറക്കടവിന്റെ നേതൃത്വത്തിലുള്ള ഹുഫൂഫ് കെ.എം.സി.സി പ്രവർത്തകർ രംഗത്തുണ്ട്.എബി അഗസ്റ്റിന്റെ കുടുംബം ഖത്തറിലുണ്ട്.

———      ———–    ———-    ———-    ———-   

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക