റിയാദിൽ കുത്തേറ്റ് മരിച്ച അഷ്‌റഫിന്റെ മയ്യിത്ത് ഖബറടക്കം ഇന്ന്

0
3207

റിയാദ്: കവർച്ചക്കരുടെ കുത്തേറ്റ് മരണമടഞ്ഞ തൃശ്ശൂർ പെരിങ്ങോട്ടുകര സ്വദേശി കാരിപ്പംകുളം
അഷ്‌റഫിന്റെ മയ്യിത്ത് ഇന്ന് ഖബറടക്കും.
ഇന്ന് അസർ നിസ്കാരനന്തരം എക്സിറ്റ്‌ 15 ലുള്ള അൽ റാജി മസ്ജിദിൽ വെച്ച്‌ നിസ്കാരം നടത്തിയ ശേഷം ശേഷം നസീമിലെ ഖബർസ്ഥാനിലാണ് ഖബറടക്കം നടക്കുകയെന്നു നിയമ നടപടികൾ പൂർത്തിയാക്കിയ ഐ സി എഫ് സാന്ത്വനം വിംഗ്‌ അറിയിച്ചു

ഇക്കഴിഞ്ഞ 13 നാണ് റിയാദ് എക്സിറ്റ് നാലിലുള്ള പാർക്കിൽ ഇരിക്കുമ്പോൾ പിടിച്ചു പറിക്കാൻ വന്ന കവർച്ചക്കരോട് ചെറുത്ത് നിൽക്കുന്നതിനിടയിലാണ് അഷ്‌റഫിന് കുത്തേറ്റത്. സ്വദേശിയുടെ സഹായത്തോടെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കനായില്ല. സ്വദേശിയുടെ വീട്ടിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന അഷ്റഫ് ഐ സി എഫ് ഉമ്മുൽ ഹമാം സെക്ടർ അംഗമാണ്.

ഐ സി എഫ് സെൻട്രൽ കമ്മിറ്റി വെൽഫെയർ വിഭാഗം പ്രസിഡന്റ് ഇബ്രാഹിം കരീം, സിക്രട്ടറി റസാഖ് വയൽക്കര എന്നിവരോടൊപ്പം സാമൂഹിക പ്രവർത്തകനായ ശിഹാബ് കൊട്ടുകാട് എന്നിവരാണ് നിയമ നടപടികൾ പൂരത്തികരിച്ചത്