വിസയെച്ചൊല്ലി വാക്കുതർക്കം; മലയാളി യുവാവ് കുത്തേറ്റു മരിച്ചു

0
4781

വിസയെച്ചൊല്ലി വാക്കുതർക്കത്തെ തുടർന്ന് അർമേനിയയിൽ മലയാളി യുവാവ് കുത്തേറ്റു മരിച്ചു. തൃശ്ശൂർ കൊരട്ടി സ്വദേശി സൂരജ് (27) ആണ് മരിച്ചത്. മലയാളികൾ തമ്മിലുള്ള തർക്കത്തിന് ഇടയായിരുന്നു സൂരജിന് കുത്തേറ്റത്.

സൂരജിന്റെ സുഹൃത്തായ ചാലക്കുടി സ്വദേശി ലിജോ പോളിനും കുത്തേറ്റു. തിരുവനന്തപുരം സ്വദേശിയായ വിസ ഏജന്റാണ് തർക്കത്തിനിടെ ഇവരെ കുത്തി പരുക്കേൽപ്പിച്ചത്.