ദമാം: സഊദിയിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന് ഏറെ വേദനയുണ്ടാക്കിയ രണ്ട് സംഭവങ്ങളാണ് ചൊവ്വാഴ്ച രാത്രിയിൽ അരങ്ങേറിയത്. ദമാമിൽ സെൻട്രൽ ആശുപത്രിക്ക് സമീപമുണ്ടായ കാറപകടത്തിൽ ദമാം ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികളായ ഹസ്സൻ റിയാസ്, ഇബ്രാഹിം അസ്ഹർ എന്നിവർ മരണപ്പെടുകയും ഇവരുടെ കൂടെ സഞ്ചരിച്ച മറ്റൊരു വിദ്യാർഥി അമ്മാർ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ കഴിയുകയുമാണ്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു കയറി തകരുകയായിരുന്നു. മരണപ്പെട്ടവരും പരിക്കേറ്റവരും ഹൈദരാബാദ് സ്വദേശികളാണ്.

മറ്റൊരു സംഭവത്തിൽ, റിയാദിൽ പ്രവാസി സാമൂഹികപ്രവർത്തകനായ തൃശ്ശൂർ സ്വദേശി കറുപ്പംകുളം അഷ്‌റഫ് (43 വയസ്സ്) പാർക്കിൽ വെച്ച് മോഷണശ്രമം ചെറുക്കുന്നതിനിടെ കള്ളന്മാരുടെ കുത്തേറ്റു മരിയ്ക്കുകയുണ്ടായി. പ്രവാസി സമൂഹത്തെ നടുക്കിയ ദുഖകരമായ ദുഃഖകരമായ സംഭവങ്ങളിൽ നവയുഗം സാംസ്ക്കാരിക വേദി അനുശോചനം അറിയിച്ചു. മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ നേരുന്നതായും, കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്ക്ചേരുന്നതായും നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളിയും, ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറയും അറിയിച്ചു.
——— ———– ———- ———- ———-
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




