ഗൾഫിൽ ബലി പെരുന്നാള്‍ 28ന് ആകുമെന്ന്

0
2569

അബുദാബി: അറബ് ഇസ്‌ലാമിക രാജ്യങ്ങളിൽ ദുൽഹജ് മാസത്തിലെ ചന്ദ്രക്കല നിരീക്ഷണം ഈ മാസം 18 ന് നടക്കും. ഇതനുസരിച്ച് ഹിജ്റ 1444 ദുൽഖഅദ് 29 ആയിരിക്കും. എങ്കിലും ഈ ദിവസം ചന്ദ്രക്കല കാണുന്നത് ബുദ്ധിമുട്ടായിരിക്കുമെന്നാണ് റിപോർട്ട്. അതിനാൽ പല രാജ്യങ്ങളിലും ഈ മാസം 19  ദുൽ ഹജ് ആദ്യ ദിവസമായി അംഗീകരിക്കപ്പെടുമെന്നാണ് നിഗമനം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഗൾഫിൽ അറഫാ ദിനം ഈ മാസം 27 ന് ആയിരിക്കുമെന്നും ബലി പെരുന്നാളി( ഈദ് അൽ അദ്ഹ)ന്‍റെ ആദ്യ ദിവസം 28 ന് ആയിരിക്കുമെന്നാണ് പ്രതീക്ഷ. 18ന് അബുദാബിയിൽ സൂര്യാസ്തമയത്തിന് ശേഷം 29 മിനിറ്റ് കഴിഞ്ഞ് ചന്ദ്രൻ അസ്തമിക്കും. ദൂരദർശിനി ഉപയോഗിച്ച് പോലും അബുദാബിയിൽ ചന്ദ്രക്കലയുടെ ദൃശ്യപരത സാധ്യമല്ലെന്നാണ് കണക്കുകൾ. റിയാദിൽ സൂര്യാസ്തമയത്തിന് 31 മിനിറ്റ് കഴിഞ്ഞ് ചന്ദ്രൻ അസ്തമിക്കും. ഇവിടെയും ചന്ദ്രക്കല നിരീക്ഷിക്കുന്നത് ബുദ്ധിമുട്ടാണ്. 

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക