തിരുവനന്തപുരം: അനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചെന്ന ആരോപണത്തിൽ
വി ഡി സതീശന് എതിരെ വിജിലന്‍സ് അന്വേഷണം. പറവൂര്‍ എം എല്‍ എ എന്ന നിലയില്‍ പ്രളയത്തിന് ശേഷം നടപ്പിലാക്കിയ പുനര്‍ജനി പദ്ധതിയുടെ പേരില്‍ ആണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. വിദേശത്തേക്ക് പോകുന്നതിനു തൊട്ടുമുന്‍പ് മുഖ്യമന്ത്രി പിണറായി വിജയനാണ് അന്വേഷണത്തിന് അനുമതി നല്‍കിയിരിക്കുന്നത്.
സതീശനെതിരെ പ്രാഥമിക അന്വേഷണത്തിനാണ് അനുമതിയുള്ളത്. ഉത്തരവ് ലഭിച്ചാല്‍ എറണാകുളം വിജിലന്‍സ് യൂണിറ്റിന് അന്വേഷണത്തിന് നിര്‍ദേശം നല്‍കുമെന്ന് വിജിലന്‍സ് അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിദേശത്ത് നിന്നും പദ്ധതിക്ക് വേണ്ടി പണം പിരിച്ചു എന്നാണ് വി ഡി സതീശന് എതിരായ ആരോപണം. പ്രാഥമികാന്വേഷണത്തില്‍ ആരോപണം കഴമ്പുള്ളതാണെന്ന് തെളിഞ്ഞാല്‍ വിശദമായ അന്വേഷണം നടത്തും.




