മലയാളി വീട്ടമ്മക്കും യുവാവിനും ദുബൈയിൽ 22 ലക്ഷത്തിലേറെ രൂപ വീതം സമ്മാനം

0
1855

അബുദാബി: ബിഗ് ടിക്കറ്റ് ഗ്യാരൻ്റീഡ് വീക്കിലി ഇ–ഡ്രോ നറുക്കെടുപ്പിൽ കേരളത്തിലുള്ള 79 കാരിയായ വീട്ടമ്മ സി.കെ. പത്മാവതിക്ക് 22 ലക്ഷത്തിലേറെ രൂപ (ഒരു ലക്ഷം ദിർഹം) സമ്മാനം. ഈ തുക പത്മാവതി അമ്മ നാല് സുഹൃത്തുക്കളുമായി പങ്കിടും. ഇവരടക്കം 3 പേർക്കാണ് ഇപ്രാവശ്യം ഒരു ലക്ഷം ദിർഹം സമ്മാനം ലഭിച്ചത്. ആകെ 23 പേർ വിജയികളായി. ഇവരിൽ 20 പേർക്ക് 10,000 ദിർഹം വീതം സമ്മാനം ലഭിച്ചു. ഇന്ത്യ, ലബനൻ, ശ്രീലങ്ക, ബംഗ്ലാദേശ് സ്വദേശികളാണ് വിജയികൾ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പത്മാവതി

ബിഗ് ടിക്കറ്റിൽ കോടികൾ നേടുന്നവരെക്കുറിച്ച് മലയാളം പത്രങ്ങളിൽ വായിച്ചറിഞ്ഞ് 2017 മുതൽ 4 കൂട്ടുകാരികളോടൊപ്പം ബിഗ് ടിക്കറ്റിൽ പങ്കെടുക്കാറുള്ള പത്മാവതി ഇപ്രാവശ്യം അവസാന നിമിഷമാണ് താൻ ടിക്കറ്റെടുത്തതെന്ന് സന്തോഷ വിവരം അറിയിക്കാൻ വിളിച്ച ബിഗ് ടിക്കറ്റ് അധികൃതരോട് പറഞ്ഞു. സമ്മാനത്തുക കൊണ്ട് തൻ്റെ വീടിൻ്റെ അറ്റകുറ്റപ്പണികളെടുക്കാനാണ് ആഗ്രഹം. 

ദുബായിൽ താമസിക്കുന്ന ഇന്ത്യക്കാരൻ ഗൗതം ബസു(64)വാണ് 22 ലക്ഷം രൂപയിലേറെ(ഒരു ലക്ഷം ദിർഹം) സമ്മാനം നേടിയ മറ്റൊരു വിജയി. കഴിഞ്ഞ 25 വർഷമായി യുഎഇയിൽ സ്വന്തമായി ബിസിനസ് നടത്തുന്ന ഇദ്ദേഹം 2 വർഷം മുന്‍പ് ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞതുമുതൽ ഒറ്റയ്ക്ക് ടിക്കറ്റ് വാങ്ങിക്കാൻ തുടങ്ങി. സമ്മാനത്തുക തൻ്റെ വ്യാപാരം വിപുലീകരിക്കാൻ ഉപയോഗിക്കാനാണ് തീരുമാനം.

മുഹമ്മദ് ഷമീർ

കഴിഞ്ഞ 5 വർഷമായി ദുബായിൽ കഫ്റ്റീരിയ നടത്തുന്ന മലയാളി യുവാവ് മുഹമ്മദ് ഷമീർ(28) ആണ് 22 ലക്ഷത്തിലേറെ രൂപ(ഒരു ലക്ഷം രൂപ) ലഭിച്ച മൂന്നാമത്തെ വിജയി. കഴിഞ്ഞ 2 വർഷമായി 14 സുഹൃത്തുക്കളുമായി ചേർന്ന് എല്ലാ മാസവും ബിഗ് ടിക്കറ്റ് വാങ്ങിക്കാറുണ്ട്. 

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റിൽ വായിക്കൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക