ഓരോ പ്രവാസിയും അവനവന്‍റെ വീടുകളില്‍ ഏറ്റവും ഹൃദ്യമായ രീതിയിലാണ് വരവേല്‍ക്കപ്പെടുന്നത്. ഇത്തരത്തിലുള്ള ഒരു വീഡിയോ കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ വൈറലായി.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
anzil_a എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നുമാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ‘ലോകം എനിക്ക് അനുഭവവേദ്യമാക്കുന്നവരുമായി വീണ്ടും ഒന്നിക്കുന്നു. ഒന്നര വര്‍ഷത്തിന് ശേഷം ഹൃദയംഗമമായ ഒരു വരവിലൂടെ ഞാന്‍ കുടുംബത്തെ അത്ഭുതപ്പെടുത്തി, അവരുടെ പ്രതികരണമാണ് എല്ലാം.’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.
ഇതിനകം 14.6 മില്യൺ ആളുകളാണ്ഏ വീഡിയോ കണ്ടത്. കുറഞ്ഞ ദിവസത്തിനുള്ളില്‍ ലക്ഷകണക്കിന് പേർ വീഡിയോ കണ്ടുകഴിഞ്ഞിരുന്നു. നിരവധി പേര്‍ വീഡിയോയ്ക്ക് കമന്‍റെഴുതാനെത്തി. യുവാവ് വീട്ടിലേക്ക് നടക്കുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. വീട്ടിലേക്ക് കയറിയ അയാള്‍ക്ക് മുന്നിലേക്ക് അനിയൻ വരുന്നു. ആരാണ് വന്നതെന്ന് തിരിച്ചറിയുമ്പോള്‍ കുട്ടിയുടെ മുഖത്തെ ഭാവങ്ങള്‍ മാറുകയും അവന്‍ ഉള്ളിലേക്ക് നോക്കി ഉമ്മായെന്ന് നീട്ടി വളിക്കുകയും ചെയ്യുന്നു. പിന്നാലെ സഹോദരി വന്ന് യുവാവിനെ ആലിംഗനം ചെയ്യുന്നു.
അടുക്കളയിലേക്ക് കയറുന്ന യുവാവ് അവിടെ ഭക്ഷണം പാചകം ചെയ്യുന്ന ഉമ്മയെ കണ്ട് അല്പനേരം നില്‍ക്കുന്നു. തിരിഞ്ഞ് നോക്കുന്ന ഉമ്മ മകനെ കണ്ട് ആദ്യം അമ്പരക്കുകയും പിന്നാലെ സന്തോഷം സഹിക്കവയ്യാതെ ആനന്ദക്കണ്ണീരോടെ നിലത്ത് ഇരിക്കുന്നു. ഈ സമയം യുവാവ് ഉമ്മയുടെ നെറ്റിയില്‍ ഉമ്മ കൊടുക്കുന്നിടതോടെ വീഡിയോ അവസാനിക്കുന്നു. വീഡിയോ കണ്ട് വികാരാധീനരായ നിരവധി പേരാണ് കുറിപ്പെഴുതാന്‍ കമന്‍റ് ബോക്സിലേക്ക് എത്തിയത്. വൈറൽ വീഡിയോ കാണാം👇
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റിൽ വായിക്കൂ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




