നീണ്ട ഇടവേളക്ക് ശേഷം റിയാദിൽ നാളെ ഇറാന്‍ എംബസി വീണ്ടും തുറക്കും

0
1052

റിയാദ്: സഊദി അറേബ്യന്‍ തലസ്ഥാനമായ റിയാദിൽ നീണ്ട ഇടവേളക്ക് ശേഷം ഇറാന്‍ എംബസി നാളെ വീണ്ടും തുറക്കുമെന്ന് നയതന്ത്ര വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഏഴു വര്‍ഷത്തെ ഇടവേളക്കു ശേഷം നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ മാര്‍ച്ച് 10 ന് ഇരു രാജ്യങ്ങളും ബെയ്ജിംഗില്‍ വെച്ച് കരാര്‍ ഒപ്പുവെച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് എംബസി പ്രവര്‍ത്തനം പുനഃരാരംഭിക്കുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സഊദി അറേബ്യയിലെ പുതിയ ഇറാന്‍ അംബാസഡറായി നിയമിതനായ അലി രിദ ഇനായത്തിയുടെ സാന്നിധ്യത്തില്‍ നാളെ വൈകിട്ട് ആറ് മണിക്ക് ഇറാന്‍ എംബസി വീണ്ടും തുറക്കും. ഇതിനു മുന്നോടിയായി എംബസി കെട്ടിടത്തില്‍ സമഗ്രമായ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടുണ്ട്. ഇറാനിലെ മുന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ കാലത്ത് കുവൈത്തിലെ ഇറാന്‍ അംബാസഡറായിരുന്ന അലി ഇനായത്തി നിലവില്‍ ഡെപ്യൂട്ടി വിദേശ മന്ത്രിയാണ്.

ഇദ്ദേഹത്തെ സഊദിയിലെ പുതിയ ഇറാന്‍ അംബാസഡറായി നിയമിച്ചതായി സര്‍ക്കാര്‍ പത്രമായ ഇറാന്‍ ഡെയ്‌ലി കഴിഞ്ഞ മാസം അറിയിച്ചിരുന്നു.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റിൽ വായിക്കൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക