മറുനാടൻ മലയാളി ഉടൻ പൂട്ടിയേക്കുമെന്ന് വ്യക്തമാക്കി ഷാജൻ സ്കറിയ; മറുനാടന്റെ രണ്ട് ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു

0
26378

കൊച്ചി: മറുനാടൻ മലയാളി ഉടൻ പൂട്ടിയേക്കാമെന്ന് വ്യക്തമാക്കി ഉടമ ഷാജൻ സ്കറിയ. ഏറ്റവും ഒടുവിൽ പുറത്തിറക്കിയ വീഡിയോയിൽ ആണ് ഷാജൻ ഇക്കാര്യം വെളിപ്പെടുത്തുന്നത്. മറുനാടൻ മലയാളിയുടെ രണ്ട് ഫേസ്ബുക്ക് പേജുകൾ ഹാക്ക് ചെയ്തുവെന്നും യു ട്യൂബ് ചാനൽ ഹാക്ക് ചെയ്യാൻ ശ്രമങ്ങൾ നടക്കുന്നുവെന്നും അദ്ദേഹം വീഡിയോയിൽ വ്യക്തമാക്കി. ഞായറാഴ്ച വൈകീട്ടോടെയാണ് ഞങ്ങൾ പരാജയത്തിന്റെ വക്കിൽ ആണെന്ന വെളിപ്പെടുത്താലോടെ ഷാജൻ വീഡിയോ പുറത്ത് വിട്ടത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സമാനതകളില്ലാത്ത പ്രതിസന്ധിയാണ് മറുനാടൻ നേരിടുന്നതെന്നും സ്ഥാപനത്തിന്റെ മേധാവി ഷാജൻ സ്‌കറിയ പറഞ്ഞു. പി.വി അൻവർ എം.എൽ.എയാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതെന്നും ഷാജൻ സ്‌കറിയ പറഞ്ഞു. പിണറായിയുടെ അടിമകളായ പിണറായിസ്റ്റുകളും ഇസ്‌ലാമിസ്റ്റുകൾ എന്ന ദേശവിരുദ്ധരും കളങ്കിതരായ വ്യവസായികളുമാണ് ഇതിന് പിന്നിലെന്നും ഷാജൻ ആരോപിച്ചു. പൊതുജനങ്ങൾ സംരക്ഷിച്ചില്ലെങ്കിൽ മറുനാടൻ പൂട്ടിയേക്കുമെന്നും ഇദ്ദേഹം പറഞ്ഞു.

മറുനാടൻ ടിവി എന്ന ഫേസ്ബുക്ക് പേജ് ആണ് കഴിഞ്ഞ ദിവസം മുതൽ ഹാക്ക് ചെയ്യപ്പെട്ടത്. കൂടാതെ, മറുനാടന്റെ ഏറ്റവും പ്രധാനപ്പെട്ട പേജ് ആയ മറുനാടൻ മലയാളി എന്ന ഒരു മില്യൺ അടുത്ത് ലൈക്കും ഫോളോവഴ്‌സും ഉള്ള പേജ് ഞങ്ങളുടെ നിയന്ത്രണത്തിൽ അല്ലെന്നും ഷാജൻ വ്യക്തമാക്കി. ഇതിന് പുറമെയാണ് യൂട്യൂബ് ചാനലും ഉടൻ പൂട്ടിയേക്കുമെന്ന് വ്യക്തമാക്കി ഷാജൻ രംഗത്ത് ഇതിയിരിക്കുന്നത്. എന്നാൽ, മറ്റു പുതിയ പേജുകൾ പുതിയ പേജിൽ തുറന്ന് അത് ഫോളോ ചെയ്യണമെന്ന ആഹ്വാനവും അദ്ദേഹം നൽകുന്നുണ്ട്.

അതേസമയം, കഴിഞ്ഞ കുറെ ദിവസങ്ങളായി മറുനാടൻ മലയാളി എന്ന ഓൺലൈൻ മാധ്യമവും പി.വി അൻവർ എം.എൽ.എയും തമ്മിലുള്ള വാക്‌പോര് നടക്കുകയാണ്. മറുനാടൻ മലയാളിക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അൻവർ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ പോര് നടക്കുന്നതിനിടെ മറുനാടൻ മലയാളിയുടെ ഫെയ്‌സ്ബുക്ക് പേജ് പൂട്ടി. വർഗീയ പ്രചാരണം നടത്തിയതിന്റെ പേരിലാണ് പേജ് പൂട്ടിയത്. പേജ് നഷ്ടപ്പെട്ടതോടെ നേരത്തെ വാവ സുരേഷിന് വേണ്ടി പ്രവർത്തിച്ചിരുന്ന പേജ് മറുനാടൻ മലയാളി എന്ന പേരിലേക്ക് മാറ്റിയാണ് പ്രവർത്തനം നടത്തുന്നത്. 

കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള പോലീസ് സ്‌റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നൽകിയിരിക്കുകയാണ്. കോടതിയിലും പോലീസ് സ്‌റ്റേഷനിലും കേസ് നൽകി ബുദ്ധിമുട്ടിക്കുകയാണ്. കേസ് നൽകുന്നവർക്ക് ഫണ്ട് നൽകാൻ ചില അദൃശ്യ ശക്തികൾ പ്രവേശിക്കുന്നുണ്ടെന്നും ഷാജൻ സ്‌കറിയ പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷൻ വഴിയും മറുനാടനെ പൂട്ടിക്കാനാണ് ശ്രമം നടക്കുന്നതെന്നും ഷാജൻ ആരോപിച്ചു. 

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ  എന്നിവക്ക് Malayalam Press വെബ്സൈറ്റിൽ വായിക്കൂ.            വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക