സഊദി സെൻസസ് റിപ്പോർട്ട് പുറത്ത് വിട്ടു; ജനസംഖ്യ 3.2 കോടി, വിദേശികൾ 42 ശതമാനം

0
2396

ജനസംഖ്യയുടെ കാര്യത്തിൽ ഏറ്റവും വലിയ സഊദി നഗരം കൂടിയാണ് റിയാദ്

റിയാദ്: സഊദിയിലെ ഏറ്റവും പുതിയ സെൻസസ് കണക്കുകൾ അധികൃതർ പ്രസിദ്ധീകരിച്ചു. ഏറ്റവും പുതിയ സെൻസസ് പ്രകാരം രാജ്യത്തെ ജനസംഖ്യ രാജ്യത്തെ ജനസംഖ്യ 32.1 ദശലക്ഷത്തിൽ എത്തിയതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു. 3,21,75,224 ആളുകളാണ് സഊദിയിൽ ഉള്ളത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇതിൽ 58 ശതമാനം സഊദി പൗരന്മാരും ബാക്കി 42 ശതമാനം വിദേശികളുമാണ്. 1.88 കോടി പൗരന്മാരാണ് സഊദിയിലുള്ളത്. അതായത് 58.4 ശതമാനം. ബാക്കിയുള്ള 1.34 കോടി ആളുകൾ വിദേശികളാണ്. അതായത് 41.6 ശതമാനം ആളുകളും വിദേശികളാണ്. രാജ്യത്തെ പുരുഷന്മാരുടെ എണ്ണം 61 ശതമാനവും വനിതകൾ 39 ശതമാനവുമാണ്. അതായത്, 1.97 കോടി യുവാക്കളും 1.25 കോടി യുവതികളുമാണ്. ജനസംഖ്യയുടെ ശരാശരി പ്രായം 29 വയസ്സാണെങ്കിലും സഊദികളുടെ ശരാശരി പ്രായം 25 വയസ്സാണ്. 30 വയസ്സിന് താഴെയുള്ള സഊദികൾ സഊദികളുടെ മൊത്തം എണ്ണത്തിന്റെ 63 ശതമാനത്തിലെത്തി നിൽക്കുന്നു.

റിയാദ്, മക്ക, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലെ ജനസംഖ്യ രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെ 68 ശതമാനമാണ്. ജനസംഖ്യയുടെ കാര്യത്തിൽ ഏറ്റവും വലിയ സഊദി നഗരം കൂടിയാണ് റിയാദ്. ജിദ്ദ, മക്ക, മദീന, ദമാം എന്നിങ്ങനെയാണ് ജനസംഖ്യയുടെ എണ്ണത്തിൽ പിന്നീട് വരുന്നത്.

അതേസമയം, രാജ്യത്തെ താമസ സ്ഥലങ്ങളുടെ എണ്ണം 80 ലക്ഷമായി വർധിച്ചിട്ടുണ്ട്. ഇതിൽ അപ്പാർട്ട്‌മെന്റുകൾ 51 ശതമാനം വരും.
ആകെ 4.2 ദശലക്ഷം സഊദി കുടുംബങ്ങളുണ്ട്. ഒരു കുടുംബത്തിലെ ശരാശരി അംഗങ്ങൾ 4.8 ആണ്. സഊദിയിലുള്ള വിദേശികളുടെ കുടുംബാംഗങ്ങളുടെ ശരാശരി വലിപ്പം ഒരു കുടുംബത്തിന് 2.7 അംഗങ്ങളാണ്. വിദേശികളിൽ പുരുഷന്മാർ 76 ശതമാനമാണ് രേഖപ്പെടുത്തിയത്.

വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തിലൂടെ രാജാവിന്റെയും കിരീടാവകാശിയുടെയും പരിപൂർണ പിന്തുണയോടെയാണ് സെൻസസ് പൂർത്തിയാക്കിയതെന്ന് സാമ്പത്തിക ആസൂത്രണ മന്ത്രി ഫൈസൽ ബിൻ ഫാദിൽ അൽഇബ്രാഹീം വ്യക്തമാക്കി. ഡാറ്റകളുടെ കൃത്യതക്കായി ഒരു ദശലക്ഷത്തിലധികം ഫോൺ കോളുകളും 9,00,000 ഫീൽഡ് സന്ദർശനങ്ങളും നടത്തി. ഡാറ്റയുടെ കൃത്യത സ്ഥിരീകരിക്കുന്നതിന് 200 ലധികം സൂചകങ്ങളിലൂടെ ഡാറ്റ അവലോകനം ചെയ്തതായും അദ്ദേഹം പറഞ്ഞു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക