മഴയുടെ ദൃശ്യങ്ങൾ കാണാനെത്തിയ 15 കാരിയായ യെമനി പെൺകുട്ടിയാണ് മരിച്ചത്
റിയാദ്: സഊദിയിൽ കനത്ത മഴയെ തുടർന്ന് കുത്തിയൊലിച്ച മലവെള്ള പാച്ചിലിൽ അകപ്പെട്ട് പെൺകുട്ടി മുങ്ങി മരിച്ചു. തെക്കൻ സൗദിയിലെ നജ്‌റാനിലാണ് ശക്തമായ മഴയിൽ നിറഞ്ഞൊഴുകിയ അജ്മ താഴ്‌വരയിൽ പെൺകുട്ടി മുങ്ങിമരിച്ചത്. മഴയുടെ ദൃശ്യങ്ങൾ കാണാനെത്തിയ 15 കാരിയായ യെമനി പെൺകുട്ടിയാണ് മരിച്ചത്.
അൽ ദഹദ ഡിസ്ട്രിക്റ്റിലാണ് പെൺകുട്ടി അപകടത്തിൽപെട്ടത്. വിവരം ലഭിച്ചതിനെതുടർന്ന് സംഭവസ്ഥലത്തു കുതിച്ചെത്തിയ സിവിൽ ഡിഫൻസ് സേനാംഗങ്ങൾ പെൺകുട്ടിയെ വെള്ളക്കെട്ടില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സ്ഥിരീകരിക്കുകയായിരുന്നു.




