റിയാദ്: മൂന്ന് പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ജാഫർ നീറ്റുകാട്ടിലിന് ജിദ്ദ – കോട്ടക്കൽ മണ്ഡലം കെഎംസിസി പ്രവർത്തകർ സ്നേഹ നിർഭരമായ യാത്രയയപ്പ് നൽകി. പരിപാടിയിൽ വൈസ് പ്രസിഡന്റ് മൊയ്ദീൻ എടയൂർ അധ്യക്ഷത വഹിച്ചു. ടി. കെ അൻവർ സാദത്ത് കുറ്റിപ്പുറം ഉദ്ഘാടനം ചെയ്തു.
പി. എ റസാഖ് വെണ്ടല്ലൂർ, മുഹമ്മദ് ശരീഫ് കൂരിയാട്, ടി. ടി ഷാജഹാൻ പൊന്മള, സൈനുദ്ധീൻ കോടഞ്ചേരി, കുഞ്ഞാലി കുമ്മാളിൽ, അഹ്മദ് കുട്ടി കോട്ടക്കൽ, ശംസുദ്ധീൻ മൂടാൽ തുടങ്ങിയവർ യാത്ര മംഗളം നേർന്നു സംസാരിച്ചു.
ജാഫർ നീറ്റുകാട്ടിലിനുള്ള കോട്ടക്കൽ മണ്ഡലം കെഎംസിസി വക മെമെന്റോ ജനറൽ സെക്രട്ടറി നാണി മാസ്റ്റർ കൈമാറി. മരുഭൂമിയിലെ മരുപ്പച്ചയായ കെഎംസിസിയിൽ പ്രവർത്തിക്കാൻ കഴിഞ്ഞത് പ്രവാസ ജീവിതത്തിലെ സൗഭാഗ്യമാണെന്ന് മറുപടി പ്രസംഗത്തിൽ ജാഫർ നീറ്റുകാട്ടിൽ പറഞ്ഞു. ജിദ്ദയിലെ കെഎംസിസി പ്രവർത്തകർ നൽകിയ സ്നേഹം മറക്കാനാവാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഹമ്മദ് ഷമീൽ ഖിറാഅത് നടത്തി. കോട്ടക്കൽ മണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ സ്വാഗതവും കെ. വി മുസ്തഫ വളാഞ്ചേരി നന്ദിയും പറഞ്ഞു.




