ഹാജ്ജിമാർ ശ്രദ്ധിക്കുക; പിൻവലിച്ച 2000 രൂപ നോട്ട് കൊണ്ട് വരരുതെന്ന് നിർദ്ദേശം

0
1727

മക്ക: ഇന്ത്യയിലെ പിൻവലിച്ച 2000 രൂപ നോട്ട് ഹാജിമാര്‍ കൊണ്ടു വരരുതെന്ന് മുന്നറിയിപ്പ്. തീര്‍ഥാടനത്തിനെത്തുമ്പോഴുള്ള ചിലവുകള്‍ക്കായി സഊദിയിൽ എത്തി മാറാനായി പലരും ഇന്ത്യന്‍ രൂപ കൈയില്‍ വെക്കാറുണ്ട്.

എന്നാല്‍ സര്‍ക്കാര്‍ പിന്‍വലിച്ചതോടെ 2000 രൂപ നോട്ടിന് പകരമായി സൗഊദി റിയാല്‍ നല്‍കുന്നത് പല മണി എക്‌സ്‌ചേഞ്ചുകളും നിര്‍ത്തിവെച്ചു. സെപ്റ്റംബര്‍ 30 വരെ 2000 രൂപക്ക് പ്രാബല്യമുണ്ടെങ്കിലും നാട്ടിലും ഇപ്പോള്‍ പലരും ഈ നോട്ട് സ്വീകരിക്കുന്നില്ല. 2000 രൂപ നോട്ടുമായി എത്തിയാല്‍ ഹജ് തീര്‍ഥാടകര്‍ക്ക് അത് സൗദി റിയാലായി മാറ്റിയെടുക്കാന്‍ സാധിക്കില്ല. ഇക്കാര്യം തീര്‍ഥാടകരും അവരെ കൊണ്ടുവരുന്നവരും ശ്രദ്ധിക്കണം.