സ്റ്റാറായി നായ. എന്നും രാവിലെ ബോറിവാലിയിൽ നിന്ന് അന്ധേരിവരെ ട്രെയിനിൽ യാത്ര ചെയ്യുന്ന ഈ നായ രാത്രി തിരിച്ച് അന്ധേരിയിൽ നിന്ന് ബോറിവാലിയിലേക്ക് അതേ ലോക്കല്‍ ട്രെയിനില്‍ മടങ്ങും. കഴിഞ്ഞ ദിവസമാണ് ബോറിവാലിയിൽ നിന്നുള്ള നായയുടെ ട്രെയിൻ യാത്രയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്.
ട്രെയിനിലുണ്ടയിരുന്ന ഒരു യാത്രക്കാരനാണ് ഈ വീഡിയോ പകർത്തിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സൂപ്പർ സ്റ്റാറാണ് ട്രെയിൻ സഞ്ചാരിയായ ഈ നായ.
വീഡിയോയിൽ ബോറിവാലിയിൽ നിന്ന് നായ ട്രെയിനിൽ കയറുന്നത് മുതലുള്ള ദൃശ്യങ്ങളാണുള്ളത്. ട്രെയിൻ സ്റ്റേഷനിൽ നിര്‍ത്തുമ്പോൾ കയറാനായി വാതിലിനടുത്തേക്ക് വരുന്ന നായ അവിടെ മൂത്രം ഒഴിച്ച് തന്‍റെ അധികാര പരിധി സ്ഥാപിക്കുന്നു. പിന്നെ യാതൊരു സങ്കോചവും കൂടാതെ എല്ലാ യാത്രക്കാരും കയറി കഴിഞ്ഞതിന് ശേഷം ട്രെയിനിന് അകത്ത് കയറുന്നു.
തുടർന്ന് വാതിലിനോട് ചേർന്ന് പുറത്തെ കാഴചകൾ കണ്ട് അൽപ്പനേരം നിൽക്കുന്നു. ട്രെയിൻ പതിയെ സ്റ്റേഷൻ വിട്ടതോടെ വാതിലിനോട് ചേർന്ന് തന്നെ പുറം കാഴ്ചകൾ കാണത്തക്ക രീതിയിൽ അവന്‍ നിലത്ത് കിടക്കുന്നു. പിന്നെ കാഴ്ചകൾ കണ്ടങ്ങനെ ശാന്തമായ യാത്ര.

