സമൂഹമാധ്യമത്തിൽ ഭാര്യയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു; ഭർത്താവ് അറസ്റ്റിൽ

0
3352

എരുമപ്പെട്ടി: സമൂഹമാധ്യമത്തിൽ
ഭാര്യയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 33 വയസ്സുള്ള ഇയാൾ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചിരുന്നതായും പരാതിയുണ്ട്.

രണ്ടര വർഷം മുൻപായിരുന്നു വിവാഹം. വിവാഹശേഷം കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഇയാളും കുടുംബവും യുവതിയെ ശാരീരിക – മാനസിക പീഡനങ്ങൾക്ക് ഇരയാക്കിയിരുന്നുവത്രെ.

മദ്യപിക്കാൻ നിർബന്ധിച്ചിരുന്നതായും പരാതിയുണ്ട്. വീട്ടുകാരെ വിഷമിപ്പിക്കാതിരിക്കാൻ യുവതി ഇതൊന്നും സ്വന്തം വീട്ടിൽ പറഞ്ഞിരുന്നില്ല. ഇതിനിടയിലാണു യുവതിയുടെ നഗ്നചിത്രങ്ങൾ അശ്ലീല ആപ്പിൽ പ്രചരിപ്പിച്ചത്. ഫോൺ പൊലീസ് പരിശോധിച്ചു. എസ്ഐ ടി.സി.അനുരാജാണ് അറസ്റ്റ് ചെയ്തത്. കുന്നംകുളം എസിപി ടി.എസ്.സിനോജിന്റെ നേതൃത്വത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചു.