ഹൗസ് ഡ്രൈവർമാരുടെ ഹുറൂബ് നീങ്ങിയതായി വാർത്ത

0
3902

റിയാദ്: സഊദിയിൽ ഹുറൂബിൽ അകപ്പെട്ട ഹൗസ് ഡ്രൈവർ ഉൾപ്പെടെയുള്ള ഗാർഗിക തൊഴിലാളികൾക്ക് ആശ്വാസമാകുന്ന വാർത്ത പ്രചരിക്കുന്നു. ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെയുള്ള ഗാർഹിക തൊഴിലാളികളുടെ ഹുറൂബ്, സിസ്റ്റത്തിൽ ഓപ്പൺ ആയതായുള്ള വാർത്തകളാണ് പ്രചരിക്കുന്നത്. പലരും തങ്ങളുടെ ഹുറൂബ് നീങ്ങിയതായും പുതിയ സ്പോൺസറിലേക്ക് സ്പോൺസർഷിപ്പ് മാറാനുള്ള നടപടികൾ കൈകൊണ്ടതായും പങ്ക് വെച്ചു. എന്നാൽ, ഇത് സംബന്ധമായ ഔദ്യോഗിക അറിയിപ്പോ പ്രഖ്യാപങ്ങളോ ഇത് വരെ ഉണ്ടായിട്ടില്ല.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വെള്ളിയാഴ്ച രാത്രി മുതലാണ് ഹുറൂബ് ഹൗസ് ഡ്രൈവർമാരുടെ ഹുറൂബ് നീങ്ങിയെന്ന വാർത്ത സോഷ്യൽ മീഡിയകളിൽ പ്രചരിച്ചു തുടങ്ങിയത്. “പ്രത്യേക സൗദി അറിയിപ്പ്: ❗️Saudi Arabian❗️
Domestic Workers. ഉറൂബ് ആയിട്ടുള്ളവർ ശ്രദ്ധിക്കുക!, ഉറുബ് ആയിട്ടുള്ള ചില പ്രൊഫഷനുകൾ ഇന്ന് ഉറൂബ് സഊദി ഗവർൺമെന്റിന്റ സൈറ്റുകളിൽ ഓട്ടോമാറ്റിക് ആയി ക്ലിയർ ആയിട്ടുണ്ട് എന്നറിയാൻ കഴിഞ്ഞു, ചെക്ക് ചെയ്യുക, ചില നിബന്ധകൾക്ക് വിധേയമായിക്കൊണ്ട് തനാസിൽ മാറാനും പറ്റിയേക്കും” എന്ന സന്ദേശമാണ് പ്രചരിക്കുന്നത്.

ഇതിന് ബലമേകുന്ന ചില വോയ്‌സുകളും അനുഭവസ്ഥർ പങ്ക് വെച്ചിട്ടുണ്ട്. ഹുറൂബ് നീങ്ങിയതായും പണം അടച്ച് തനാസിൽ നടപടികൾ തുടങ്ങിയതായും അനുഭവസ്ഥർ പറയുന്നു. ഇതോടൊപ്പം, പലരുടെയും ഹുറൂബ് മാറ്റിയെന്ന ശബ്ദ സന്തോഷവും പ്രചരിക്കുന്നുണ്ട്. എന്നാൽ, ഇത് സംബന്ധമായ ഔദ്യോഗിക റിപ്പോർട്ടുകൾ ഒന്നും തന്നെ ഇത് വരെ പുറത്തു വന്നിട്ടില്ല. നേരത്തെ, സഊദിയിൽ സിസ്റ്റം അപ്ഡേറ്റ് നടക്കുന്നതിനിടെ പല മാറ്റങ്ങളും താത്കാലികമായി സിസ്റ്റത്തിൽ വന്നിരുന്നത് പോലെയുള്ള error ആകാനും സാധ്യതയുണ്ടെന്നും പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്.

അതേസമയം, സഊദി ലേബർ ഓഫീസുമായും ലേബർ കോർട്ട് ഉദ്യോഗസ്ഥരുമായും റിയാദിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകർ നിരന്തരം ബന്ധപ്പെട്ട് വ്യക്തത വരുത്താൻ ശ്രമിക്കുന്നുണ്ട്. പ്രമുഖ സഊദി അഡ്വക്കറ്റുമാരുമായും വിഷയതിന്റെ ആധികാരികത അറിയാനും ശ്രമം നടക്കുന്നതായും പ്ലീസ് ഇന്ത്യ ചെയർമാനും പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായ ലത്തീഫ് തെച്ചി മലയാളംപ്രസ്സിനോട് പറഞ്ഞു.

നിലവിൽ, പ്രചരിക്കുന്ന വാർത്ത ഔദ്യോഗികകമായി പ്രഖ്യാപിക്കുകയാണെങ്കിൽ മലയാളംപ്രസ്സ് അപ്ഡേറ്റ് യഥാ സമയം ചെയുന്നതായിരിക്കും. പ്രചരിക്കുന്ന വാർത്തകൾ യാഥാർഥ്യമാണെങ്കിൽ ആയിരക്കണക്കിന് ആളുകൾക്ക് ഇത് ഗുണകരമാകും. ഏതായാലും ഹുറൂബ് ആയ ഹൗസ് ഡ്രൈവർമാർ ഉണ്ടെങ്കിൽ അവർക്ക് സിസ്റ്റം വഴി പരിശോധിച്ച് തുടർ നടപടികൾ കൈകൊള്ളാവുന്നതാണ്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക