വാഹനാപകടം; പ്രവാസി ദമ്പതികൾക്ക് ദാരുണാന്ത്യം

0
2413

അൽ ഐനിൽ: യുഎയിൽ വാഹനാപകടത്തിൽ പ്രവാസി ദമ്പതികൾ മരിച്ചു. 3 വയസ്സുള്ള മകന് ഗുരുതര പരിക്ക്.
പാക്കിസ്ഥാൻ ദമ്പതികളാണ് അൽ ഐനിൽ വാഹനാപകടത്തിൽ മരിച്ചത്. അവരുടെ മൂന്ന് വയസ്സുള്ള മകൻ ഗുരുതരമായ പരിക്കുകളോടെ പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലാണ്.

ഒരു ദിവസത്തെ യാത്ര കഴിഞ്ഞ് അൽഐനിൽ നിന്ന് ദുബായിലേക്ക് മടങ്ങുകയായിരുന്ന കുടുംബം കാർ ഓടിക്കുന്നതിനിടെ ഭർത്താവ് ഉറങ്ങിപ്പോയെന്നാണ് റിപ്പോർട്ട്. നിർഭാഗ്യകരമായ അപകടത്തിന് ശേഷം മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്ന് പാകിസ്ഥാനിലേക്ക് കൊണ്ടുപോയതായി യുഎഇയിലെ പാകിസ്ഥാൻ അംബാസഡർ ഫൈസൽ നിയാസ് തിർമിസി ഖലീജ് ടൈംസിനോട് സ്ഥിരീകരിച്ചു.