അറബ് ഉച്ചകോടി: സിറിയയെ ക്ഷണിച്ച് സൽമാൻ രാജാവ്

ജിദ്ദ: ജിദ്ദയിൽ നടക്കുന്ന അറബ് ഉച്ചകോടിയിൽ പങ്കെടുക്കാൻ സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദിനെ സഊദി ഭരണാധികാരി സൽമാൻ രാജാവ് ക്ഷണിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജോർദാനിലെ സഊദി സ്ഥാനപതി നായിഫ് അൽ സുദൈരി ഡമാസ്കസിൽ എത്തിയാണ് ക്ഷണക്കത്ത് കൈമാറിയത്.

കഴിഞ്ഞ ദിവസം കയ്റോയിൽ നടന്ന അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ സിറിയയെ ലീഗിൽ തിരിച്ചെടുക്കാൻ തീരുമാനിച്ചിരുന്നു. തുടർന്ന് നയതന്ത്ര കാര്യാലയങ്ങൾ തുറക്കുമെന്നും പ്രഖ്യാപിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക