ആംബുലന്‍സ് മറിഞ്ഞ് അപകടം; മൂന്ന് പേര്‍ മരിച്ചു

തൃശൂര്‍: തൃശൂരില്‍ ആംബുലന്‍സ് മറിഞ്ഞ് അപകടം. മൂന്ന് പേര്‍ മരിച്ചു.കുന്നംകുളം ചൊവ്വന്നൂരിലാണ് ആംബുലന്‍സ് മറിഞ്ഞത്.
രാത്രി ഒരു മണിയോടെയായിരുന്നു അപകടം. മരത്തംകോട് സ്വദേശികളായ ഫെമിന, റഹ്മത്ത്, ആബിദ് എന്നിവരാണ് മരിച്ചത്. ചൊവ്വന്നൂര്‍ എസ്ബിഐ ബാങ്കിന് സമീപത്ത് വെച്ചാണ് നിയന്ത്രണം വിട്ട ആംബുലന്‍സ് മറിഞ്ഞത്.

ഡ്രൈവര്‍ അടക്കം ആറ് പേരാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. ന്യുമോണിയ ബാധിച്ച് ശ്വാസതടസം നേരിട്ട ഫെമിനയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.