തിളച്ച രസത്തില്‍ വീണ് പൊള്ളലേറ്റ യുവാവിന് ദാരുണാന്ത്യം

ചെന്നൈ: തിളയ്ക്കുന്ന രസത്തില്‍ വീണ് യുവാവിന് ദാരുണാന്ത്യം. തമിഴ്‌നാട് തിരുവള്ളൂരില്‍
കല്യാണവീട്ടിലെ അടുക്കളയിലെ തിളയ്ക്കുന്ന രസച്ചെമ്പില്‍ വീണാണ് ദുരന്തം ഉണ്ടായത്. എന്നൂര്‍ അത്തിപ്പട്ട് സ്വദേശി സതീഷാണ് (20) മരിച്ചത്.

ബിസിഎ അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. ഈ മാസം 23നാണ് അപകടമുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ് ചെന്നൈ കില്‍പോക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കൊരുക്കുപ്പേട്ടയിലെ സ്വകാര്യ കോളജ് വിദ്യാര്‍ഥിയായിരുന്ന സതീഷ് കാറ്ററിങ് സ്ഥാപനത്തില്‍ പാര്‍ട് ടൈം തൊഴിലാളിയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മിഞ്ഞൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.