സഊദിയിൽ പൊതുമേഖലാ ജീവനക്കാർ പെരുന്നാൾ അവധിക്ക് ശേഷം ജോലിയിൽ തിരിച്ചെത്തി

0
1135

റിയാദ്: പൊതുമേഖലാ ജീവനക്കാർ പെരുന്നാൾ അവധിക്ക് ശേഷം ഏപ്രിൽ 26 ന് ഇന്നലെ ബുധനാഴ്ച ജോലിയിൽ തിരിച്ചെത്തി.
അവധിക്ക് ശേഷം സൗദി പ്രാദേശിക ബാങ്കുകളിലും മണി എക്‌സ്‌ചേഞ്ചുകളിലും ചൊവ്വാഴ്ച പ്രവർത്തനം പുനരാരംഭിച്ചു. ഓഹരി വിപണിയിലും അന്നേദിവസം വ്യാപാരം പുനരാരംഭിച്ചു.

പെരുന്നാൾ ആഘോഷങ്ങൾ പ്രമാണിച്ച് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും മറ്റു സ്ഥാപനങ്ങൾക്കും നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ 20 വ്യാഴാഴ്ച പ്രവൃത്തിദിനം അവസാനിച്ചതിന് ശേഷമാണ് അവധി ആരംഭിച്ചത്.

പെരുന്നാൾ അവധികൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിൽ നിയമത്തിലെ എക്സിക്യൂട്ടീവ് ചട്ടങ്ങളിലെ ആർട്ടിക്കിൾ 24 ലെ രണ്ടാം ഖണ്ഡികയിലെ വ്യവസ്ഥകൾ തൊഴിലുടമ പാലിക്കണമെന്ന് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.