റിയാദ്: സഊദിയിൽ വാഹനാപകടത്തിൽ മരിച്ച അബ്ദുൽ അസീസ് തന്റെ കൂടെ നടക്കുമ്പോഴല്ല വാഹനമിടിച്ച് മരണപ്പെട്ടതെന്ന് വെളിപ്പെടുത്തി ശിഹാബ് ചോറ്റൂർ. അബ്ദുൽ അസീസ് തന്നെ കാണാൻ വന്നിരുന്നുവെന്നും അതിന് ശേഷം തിരിച്ചുപോയ ശേഷമാണ് വാഹനമിടിച്ച് മരിച്ചതെന്നും ശിഹാബ് വ്യക്തമാക്കി. തന്റെ കൂടെ നടന്നുകൊണ്ടിരിക്കെ ഒരാൾ വാഹനമിടിച്ച് മരിച്ചുവെന്ന വാർത്തയെ പറ്റി ഫെയ്‌സ്ബുക്ക് ലൈവിലെത്തിയാണ് ശിഹാബ് ഇക്കാര്യം അറിയിച്ചത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തന്‍റെ കൂടെ നടന്നയാള്‍ക്കല്ല അപകടമുണ്ടായതെന്ന് വ്യക്തമാക്കിയ ശിഹാബ്, അപകട ശേഷം പോലീസ് തന്നെ വന്നുകണ്ടിരുന്നുവെന്നും രാത്രി നടത്തം പരമാവധി ഉപേക്ഷിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചുവെന്നും പറഞ്ഞു. മദീനക്ക് 350 കിലോമീറ്റർ അകലെ അൽ ഖബറ എന്ന സ്ഥലത്താണ് അപകടമുണ്ടായത്. തന്നെ കണ്ടശേഷം അദ്ദേഹം തിരിച്ചുപോവുകയും ഇതിനു ശേഷമാണ് അപകടമുണ്ടായതെന്നും ശിഹാബ് ഫേസ്ബുക്കിൽ അറിയിച്ചു.
മലപ്പുറം വണ്ടൂർ കൂരാട് സ്വദേശി അബ്ദുൽ അസീസാ(47) ണ് വാഹനം ഇടിച്ചു മരിച്ചത്. ശേഷം തിരിച്ചുപോയി റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വദേശിയുടെ വാഹനം ഇടിക്കുകയായിരുന്നു. ശിഹാബിനെ കണ്ട ശേഷം അബ്ദുൽ അസീസ് നാട്ടിലുള്ള ബന്ധുക്കളുമായി ടെലിഫോണിൽ വീഡിയോ കോളിലൂടെ സംസാരിച്ചിരുന്നു. ഇതിന് ശേഷമാണ് റിയാദ് അൽ ഖബറയിൽ നടന്ന അപകടത്തിൽ പന്ത്രണ്ടുമണിയോടെയാണ് മരണം സംഭവിച്ചത്. അൽ റാസ് യൂനിറ്റ് ഐസിഎഫ് പ്രസിഡന്റ് കൂടിയായിരുന്നു അബ്ദുൽ അസീസ്. ഹഫ്‌സത്ത് ആണ് മരിച്ച അസീസിന്റെ ഭാര്യ. മക്കൾ: താജുദ്ദീൻ, മാജിദ്, ശംസിയ. നടപടി ക്രമങ്ങൾക്ക് അൽ റാസ് ഐസിഎഫ് നേതാക്കളും, കെഎംസിസി യൂണിറ്റ് കമ്മറ്റിയും നേതൃത്വം നൽകുന്നു. ഐസിഎഫ് പ്രതിനിധികളായ അബ്ബാസ് സഖാഫി ആലിപറമ്പ്, ഫാറൂഖ് ഹാജി കരുനാഗപ്പള്ളി, സിദ്ദിഖ് കണ്ണൂർ എന്നിവരാണ് അൽറാസ് ജനറൽ ആശുപത്രിയിൽ നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടികൾക്ക് നേതൃത്വം കൊടുക്കുന്നത്. ശിഹാബിന്റെ വീഡിയോ കാണാം 👇
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Shihab Chottur | News 26 April 2023
Posted by Shihab Chottur on Wednesday, 26 April 2023




