തമിഴ്നാട് സ്വദേശി ജുബൈലിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

0
2438

ജുബൈൽ: തമിഴ്നാട് സ്വദേശി ജുബൈലിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. 47 വയസായിരുന്നു. ജുബൈൽ തമീമിയിൽ എസി ടെക്നീഷ്യനായി ജോലി ചെയ്തു വന്നിരുന്ന സുലൈമാൻ ആണ് മരണപ്പെട്ടത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പെരുന്നാൾ ദിവസം വൈകുന്നേരം നെഞ്ച് വേദന വന്നതിനെ തുടർന്ന് ആശുപത്രിയിൽ പോയിരുന്നു. എന്നാൽ, ഇവിടെ നിന്ന് മുവാസാത് ആശുപത്രിയിലേക്ക് റഫർ ചെയ്തിരുന്നു.

പിറ്റേ ദിവസം രാവിലെ മരണപ്പെടുകയായിരുന്നു. ഇരുപത് വർഷത്തോളമായി ജോലി ചെയ്തു വരുന്നു. മയ്യത് നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികൾ കെഎംസിസി പ്രവർത്തകരായ കുഞ്ഞാലിക്കുട്ടി താനൂർ അഷ്‌റഫ്‌ കെ സി നേടിയനാട് എന്നിവരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക