റിയാദ്: സഊദി തെക്കൻ മേഖലയിലെ ഖമീസ് മുശൈത്തിൽ ഹൃദയാഘാതം മൂലം മരിച്ച മലയാളിയുടെ മൃതദേഹം ഖബറടക്കി. മലപ്പുറം മഞ്ചേരി പൂഴിക്കുത്ത് സ്വദേശി അബ്ദുറസാഖിന്റെ (60) മൃതദേഹം ഖമീസ് മുശൈത്ത് ഇഷാറ 80-ലെ മസ്ലും മഖ്ബറയിലാണ് സംസ്കരിച്ചത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സഊദി അറേബ്യയിലെ ഖമീസ് മുശൈത്തിൽ സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു അബ്ദുറസാഖ്. കുളിക്കാനായി കുളിമുറിയിൽ കയറിയപ്പോൾ കുഴഞ്ഞു വീണായിരുന്നു മരണം. കഴിഞ്ഞ 27 വർഷമായി പ്രവാസിയായിരുന്നു. നാല് വർഷമായി നാട്ടിൽ പോയി വന്നിട്ട്.
കുടുംബം നാട്ടിലാണ്. ഭാര്യ – റസിയ. മക്കൾ – നജില, നജ്വ, നിഹ്മ, നവദീർ. മരണാന്തര നിയമനടപടികൾ പൂർത്തിയാക്കാൻ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് കമ്യൂണിറ്റി വെൽഫെയർ കമ്മിറ്റി അംഗം ഹനീഫ് മഞ്ചേശ്വരം നേതൃത്വം നൽകി.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




