സമസ്ത ഇസ്‌ലാമിക് സെന്റർ നേതാവ് എംസി സുബൈർ ഹുദവി ജിദ്ദയിൽ അന്തരിച്ചു

0
6064

ഇന്ന് നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു

ജിദ്ദ: സമസ്ത ഇസ്‌ലാമിക് സെന്റർ (എസ്.ഐ.സി) നേതാവ് സുബൈർ ഹുദവി ജിദ്ദയിൽ നിര്യാതനായി. 48 വയസായിരുന്നു. ഹൃദയഘാതം മൂലം ജിദ്ദയിലെ കന്തറയിലെ താമസ സ്ഥലത്ത് വെച്ചാണ് മരണം. സഊദി നാഷണൽ കമ്മിറ്റി അംഗവും നാഷണൽ കമ്മിറ്റി ഓഡിറ്റിങ് സമിതി കൺവീനറുമായിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പാലക്കാട് ജില്ലയിലെ കൊപ്പം സ്വദേശിയാണ്. പെരുന്നാൾ ആഘോഷങ്ങൾക്കായി ഇന്ന് നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനിടെയാണ് കുടുംബത്തെയും പ്രവർത്തകരെയും, സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തി മരണം വന്നെത്തിയത്.

പരേതന്റെ മഗ്ഫിറത്തിനും മർഹമത്തിനും വേണ്ടി ദുആ ചെയ്യണമെന്ന് എസ്‌ഐസി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ അൽ ഹൈദ്റൂസി, ജനറൽ സെക്രട്ടറി
അബ്ദുർ റഹ്മാൻ മൗലവി അറക്കൽ എന്നിവർ ആഹ്വാനം ചെയ്തു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക