മുട്ട മോഷ്ടിക്കാൻ ശ്രമിക്കുന്ന സ്ത്രീകളെ ആക്രമിച്ച് മയിൽ. ഈ ആക്രമണത്തിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
രണ്ട് സ്ത്രീകളാണ് മുട്ട മോഷ്ടിക്കാനായി മരത്തിനടുത്തെത്തിയത്. ഒരു സ്ത്രീ മരത്തിന് മുകളിൽ കയറുന്നതും മുട്ടകള്‍ ഓരോന്നായി എടുക്കുന്നതും ദൃശ്യത്തിൽ കാണാം. താഴെ നില്ക്കുന്ന സ്ത്രീയുടെ വസ്ത്രത്തിനുള്ളിലേക്ക് മുട്ട ഓരോന്നായി ഇട്ടുകൊടുക്കുകയായിരുന്നു.
പറന്നെത്തിയ മരത്തിനു മുട്ടയെടുക്കാൻ മുകളിൽ കയറിയ സ്ത്രീയെയാണ് ആദ്യം ആക്രമിച്ചത്.
പിന്നീട് താഴെ നിന്ന് മുട്ട പിടിക്കുന്ന സ്ത്രീയെയും ആക്രമിച്ചു. മയിലിന്റെ ആക്രമണം താങ്ങാനാവാതെ യുവതി മരത്തിൽ നിന്ന് താഴെ വീഴുകയും ചെയ്തു. ഫിഗൻ എന്ന ട്വിറ്റർ പേജിലാണ് ദൃശ്യം പങ്കുവച്ചത്




