ആസിമിനെ തോളിലേറ്റി റൗദ ശരീഫിലൂടെ സുരക്ഷ ഉദ്യോഗസ്ഥൻ നടന്നുപോകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ

0
4037

മദീന: ആസിമിനെ തോളിലേറ്റി റൗദ ശരീഫിലൂടെ സുരക്ഷ ഉദ്യോഗസ്ഥൻ നടന്നുപോകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ. പ്രതിസന്ധികളെ അതിജീവിച്ചാണ്
ആസിം വെളിമണ്ണ മക്കയിലും മദീനയിലുമെത്തിയത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ ദിവസമാണ് ആസിം ഉംറക്കായി സഊദിയിൽ എത്തിയത്. മക്കയിലെ കിസ്വ്വ ഫാക്ടറി സന്ദർശിച്ച ആസിം മദീനയിൽ മസ്ജിദു നബവിയിലും സന്ദർശിച്ചു. ആ സമയത്താണ് സുരക്ഷ ഉദ്യോഗസ്ഥൻ ആസിമിനെ എടുത്ത് നടന്ന് സ്വർഗീയ ആരാമം എന്ന് വിശ്വാസികൾ കരുതുന്ന പ്രത്യേക ഇടത്തിലേക്ക് എത്തിച്ചത്.
കൈകളില്ലാതെ ജനിച്ച ആസിമിന് നടക്കാനും സംസാരിക്കും കേൾവിക്കുമെല്ലാം പ്രതിസന്ധിയുണ്ടായിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക