സലാലയിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു

0
1442

ഇദ്ദേഹം സഞ്ചരിച്ച വാഹനത്തിനു പിന്നിൽ മറ്റൊരു വാഹനം ഇടിച്ചതിനെ തുടർന്ന് വാഹനം മറിയുകയുമായിരുന്നു

മസ്‍കത്ത്: ഒമാനിലെ സലാലയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. എറണാകുളം കളമശ്ശേരി സ്വദേശി ദര്‍ശന്‍ ശ്രീ നായര്‍ (39) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ സലാലയിലെ റഫോക്ക് സമീപമാണ് അപകടമുണ്ടായത്.

ദര്‍ശന്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ പിന്നില്‍ മറ്റൊരു വാഹനം ഇടിയ്ക്കുകയും ഇടിയുടെ ആഘാതത്തില്‍ വാഹനം മറിയുകയുമായിരുന്നു. മൃതദേഹം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ പത്ത് വര്‍ഷമായി സലാലയില്‍ പ്രവാസിയായ ദര്‍ശന്‍ ഒരു സ്വകാര്യ കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു.

ഭാര്യ അനിത സലാലയില്‍ ഒമാന്‍ ആരോഗ്യ മന്ത്രാലയത്തില്‍ നഴ്‍സാണ്. മകള്‍ – അയാന. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.