ഇന്ത്യയുടെ ഏഴു വയസ്സുകാരന്‍ പരമ്പര കൊലയാളി; ലോകജനതയെ ഞെട്ടിച്ച ഒരു റെക്കോർഡ്

0
4023

2007-ല്‍ ഇന്ത്യ ഒരു ലോക റെക്കോഡിട്ടു. യഥാര്‍ഥത്തില്‍, ലോകജനതയെ ഞെട്ടിച്ച ഒരു റെക്കോഡായിരുന്നു അത്. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പരമ്പരക്കൊലയാളിയെന്ന റെക്കോഡാണ് 2007-ല്‍ ഇന്ത്യ കരസ്ഥമാക്കിയത്. പരമ്പരക്കൊലയാളിക്ക് കൊലപാതം നടത്തുമ്പോള്‍ വെറും ഏഴുവയസ്സ്‌ മാത്രമായിരുന്നു പ്രായം. അവന്റെ പേര് അമര്‍ജീത്‌ സദയെന്നായിരുന്നു.

അമര്‍ജീത്‌ എന്ന പേരാണ് അവന്റെ പാവപ്പെട്ട മാതാപിതാക്കള്‍ അവന് നല്‍കിയത്. ഒരു മകനാല്‍ അനുഗ്രഹിക്കപ്പെട്ടതില്‍ അവര്‍ അത്യധികം സന്തുഷ്ടരായിരുന്നു. അവന്‍ വളരെ മനോഹരമായ ഒരു ജീവിതം നയിക്കുമെന്നും അവന്‍ പോകുന്നിടത്തെല്ലാം സ്‌നേഹത്തിന്റെ പ്രകാശവും സന്തോഷവും പരത്തുമെന്നുമാണ് അവര്‍ കരുതിയിരുന്നത്. എന്നാല്‍, ജനങ്ങള്‍ക്ക് മേല്‍ അവനുണ്ടാക്കിയത് നേര്‍വിപരീതമായ പ്രഭാവമായിരുന്നു. അവരുടെയെല്ലാം ജീവിതത്തിലെ വെളിച്ചം അവന്‍ കെടുത്തി!