റിയാദ്: അറ്റകുറ്റ പണിക്കിടെ വാട്ടര്‍ ടാങ്കിന് മുകളില്‍ നിന്ന് വീണ് പരിക്കേറ്റ പത്തനംതിട്ട സ്വദേശി നിര്യാതനായി. പത്തനംതിട്ട എരുമക്കാട് സരസന്‍ ദാമോദരന്‍ (69) ആണ് മരണപ്പെട്ടത്. മൂന്നാം നിലയിലായിരുന്നു ടാങ്കിലെ അറ്റകുറ്റ പണിക്കിടെ താഴേക്ക് വീഴുകയായിരുന്നു. മാര്‍ച്ച് 23 നായിരുന്നു സംഭവം.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. അബോധാവസ്ഥയിലായിരുന്ന ഇദ്ദേഹം കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരിച്ചത്.
30 വര്‍ഷമായി റിയാദ് നസീമിലെ സ്വകാര്യ സ്‌കൂളിലായിരുന്നു ഇദ്ദേഹം ജോലി ചെയ്തിരുന്നത്. പിന്നീട് ഇഖാമ പുതുക്കാതെയും ശമ്പളം ലഭിക്കാതെയുമായതോടെ ഇന്ത്യന്‍ എംബസി വഴി ഫൈനല്‍ എക്‌സിറ്റില്‍ പോയി. ശേഷം ഒരു വര്‍ഷം കഴിഞ്ഞാണ് സന്ദര്‍ശക വിസയില്‍ തിരിച്ചെത്തിയത്. നേരത്തെ പരിചയമുള്ള സൗദി പൗരന്റെ വീട്ടിലെ വാട്ടര്‍ ടാങ്കിന്റെ അറ്റകുറ്റപണിക്കായി പോയപ്പോഴാണ് ദുരന്തമുണ്ടായത്.
പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ആശുപത്രിയിലുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദിലെ സാമൂഹ്യപ്രവർത്തകർ രംഗത്തുണ്ട്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




