ആഭരങ്ങൾ മോഷ്ടിച്ചതിന് 3 പ്രവാസികളെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു

0
1586

റിയാദ്: സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചതിന് 3 പ്രവാസികളെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു.
ബംഗ്ലാദേശി പൗരത്വമുള്ള തൊഴിൽ നിയമവും റസിഡൻസി (ഇഖാമ) നിയമവും ലംഘിച്ചവരാണ് ഇവരെന്നും പോലീസ് പറഞ്ഞു.

തെറ്റായ ഐഡന്റിറ്റിഉപയോഗിച്ച് ആൾമാറാട്ടം നടത്തുകയും കവർച്ച സംഭവങ്ങൾ നടത്തുകയും മോഷ്ടിച്ച സാധനങ്ങൾ കച്ചവടം ചെയ്യുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.

മോഷ്ടിച്ച വസ്തുക്കളിൽ ചിലത് കണ്ടെടുത്തതായി റിയാദ് പോലീസ് സ്ഥിരീകരിച്ചു.

പ്രതികളെ അറസ്റ്റ് ചെയ്യുകയും അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു. തുടർന്ന് ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.