റമദാൻ അവസാനം വരെ അൽ അഖ്‌സ കോമ്പൗണ്ടിലേക്കുള്ള അമുസ്‌ലിം സന്ദർശനം ഇസ്‌റാഈൽ നിരോധിച്ചു

0
1926

ജറുസലേം: വിശുദ്ധ മാസമായ റമദാൻ അവസാനം വരെ ജറുസലേമിലെ വിശുദ്ധ അൽ അഖ്സ മസ്ജിദ് കോമ്പൗണ്ടിൽ നിന്ന് ജൂത സന്ദർശകരെയും വിനോദസഞ്ചാരികളെയും വിലക്കുമെന്ന് ഇസ്‌റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് ചൊവ്വാഴ്ച പ്രസ്താവനയിൽ അറിയിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കഴിഞ്ഞയാഴ്ച ഈ സ്ഥലത്ത് ഇസ്‌റാഈൽ പോലീസ് റെയ്‌ഡ്‌ നടത്തിയിരുന്നു. തുടർന്ന് ഗാസ, ലെബനൻ, സിറിയ എന്നിവിടങ്ങളിൽ നിന്ന് ഇസ്‌റാഈലിന് നേരെ റോക്കറ്റ് ആക്രമണങ്ങളും ഉണ്ടായി. തുടർന്ന് ഇവിടെ സംഘർഷം രൂക്ഷമായി തുടരുകയാണ്.

ഇതിനിടെയാണ് വിശുദ്ധ അൽ അഖ്സ മസ്ജിദ് കോമ്പൗണ്ടിൽ നിന്ന് ജൂത സന്ദർശകരെയും വിനോദസഞ്ചാരികളെയും ഇസ്‌റാഈൽ വിലക്കുന്നത്. മുൻ വർഷങ്ങളിലും റമദാനിലെ അവസാന 10 ദിവസങ്ങളിൽ കോമ്പൗണ്ടിലേക്കുള്ള ജൂത സന്ദർശനം ഇസ്‌റാഈൽ നിരോധിച്ചിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക