വടക്കൻ ബുർക്കിന ഫാസോയിൽ വ്യാഴാഴ്ച രാത്രിയുണ്ടായ രണ്ട് ആക്രമണങ്ങളിലായി അജ്ഞാതരായ അക്രമികൾ 44 പേരെ കൊലപ്പെടുത്തി. വർഷങ്ങളായി തുടർച്ചയായി ആക്രമണം നടത്തിയ ഐഎസുമായി ബന്ധമുള്ള തീവ്രവാദ ഗ്രൂപ്പുകൾ കീഴടക്കിയ പശ്ചിമാഫ്രിക്കൻ രാജ്യത്തിലെ സഹേൽ മേഖലയിലെ കുറകൗ, തോണ്ടോബി ഗ്രാമങ്ങളിലാണ് റെയ്ഡുകൾ നടന്നത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലി5ക്ക് ചെയ്യുക
ഏത് സംഘമാണ് വ്യാഴാഴ്ച ആക്രമണം നടത്തിയതെന്ന് വ്യക്തമല്ല. എന്നാൽ, “സായുധ തീവ്രവാദ ഗ്രൂപ്പുകളെ” കുറ്റപ്പെടുത്തി പ്രാദേശിക ഭരണകൂടം രംഗത്തെത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നായ ബുർക്കിന ഫാസോയിലെ അക്രമത്തിൽ ഇതിനകം 2 ദശലക്ഷത്തിലധികം ആളുകൾ കുടിയൊഴിപ്പിക്കപ്പെട്ടുവെന്നും ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടുവെന്നുമാണ് കണക്കുകൾ.
തുടരെയുള്ള അശാന്തി, കഴിഞ്ഞ വർഷം സൈന്യത്തിന്റെ രണ്ട് അട്ടിമറിക്ക് കാരണമായി. രാജ്യത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നുവെങ്കിലും രക്തച്ചൊരിച്ചിൽ തടയുന്നതിൽ പരാജയപ്പെട്ടു. 2012 ൽ മാലിയിൽ തുവാരെഗ് വിഘടനവാദികളുടെ പ്രക്ഷോഭം തീവ്രവാദികൾ ഹൈജാക്ക് ചെയ്തതോടെയാണ് മേഖലയിൽ അശാന്തി ആരംഭിച്ചത്. അക്രമം പിന്നീട് അയൽരാജ്യങ്ങളായ ബുർക്കിന ഫാസോയിലേക്കും നൈജറിലേക്കും വ്യാപിക്കുകയും തീരദേശ രാജ്യങ്ങളെ കൂടുതൽ അസ്ഥിരപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലി5ക്ക് ചെയ്യുക




