അബുദാബി: എമിറേറ്റ്സ് മെഗാ ഡ്രോയിൽ ഇത്തവണ സമ്മാനം പങ്കിട്ടത് ഇന്ത്യക്കാരനും പാക്കിസ്ഥാൻ സ്വദേശിയും. മെഗാ 7 ഗെയിംസിൻറെ എഴുപത്തി ഒൻപതാമത് എഡിഷനിൽ ആണ് ഇന്ത്യകാരനായ മിലൻ മഹേഷ് ജാനിയും പാകിസ്ഥാൻകാരനായ മുഹമ്മദ് ദാവൂദ് ബട്ടും രണ്ടാം സമ്മാനമായ AED 250,000 പങ്കിട്ടത്. ഒരു നമ്പറിന്റെ വ്യത്യാസത്തിൽ ഇരുവർക്കും മെഗാ സമ്മാനമായ AED 100 million നഷ്ടമാവുകയായിരുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലി5ക്ക് ചെയ്യുക
മഹാരാഷ്ട്രകാരനായ മിലൻ 2008 ൽ ആണ് യുഎഇയിൽ എത്തിയത്. എക്സ്പോ 2020 ദുബയ്, ദുബയ് ക്രീക്ക് ഹാർബർ തുടങ്ങിയ പദ്ധതികളുടെ ഭാഗമായി നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്നു. നറുക്കെടുപ്പ് ദിവസം തിരഞ്ഞെടുത്ത നമ്പറുകൾക്കാണ് സമ്മാനം എന്നറിഞ്ഞപ്പോൾ ഏറെ സന്തോഷം തോന്നി എന്നും മിലൻ പറഞ്ഞു. സമ്മാനതുക കൊണ്ട് ദുബൈയിലോ അബുദാബിയിലോ സ്വന്തമായി ഒരു അപ്പാർട്മെന്റ് സ്വന്തമാക്കാനാണ് ഇദ്ദേഹം പദ്ധതിയിടുന്നത്. കൂടാതെ സുഹൃത്തുക്കളുമായി ചേർന്ന് ഒരു സ്റ്റാർട്ട്അപ്പ് ആരംഭിക്കാനും ആഗ്രഹമുണ്ട്.
ദുബൈയിൽ ജനിച്ച് വളർന്ന മുഹമ്മദ് ആകട്ടെ കഴിഞ്ഞ ഫെബ്രുവരി മുതൽ മാത്രമാണ് എമിരേറ്റ്സ് ഡ്രോയിൽ പങ്കെടുത്ത് തുടങ്ങിയത്. റമദാൻ മാസത്തിൽ വിജയം ലഭിക്കുന്നതിന് പ്രാർത്ഥിച്ചിരുന്നു എന്ന് മുഹമ്മദ് പറഞ്ഞു.
സമ്മാനമായി ലഭിച്ച തുക ആറു വയസ്സുകാരനായ മകൻറെ വിദ്യാഭ്യാസത്തിനായി ചിലവഴിക്കാനാണ് മുഹമ്മദിന്റെ തീരുമാനം. കഴിഞ്ഞ ഞായറാഴ്ച നടന്ന റാഫിൾ മെയിൻ ഡ്രോകളിൽ ഇന്ത്യയിൽ നിന്നുള്ള രാജ ശേഖർ ചെലിമേലയും നൈജീരിയൻ സ്വദേശി മൈക്കൽ എഗ്‌ബെ ഓക്വുവും വിജയികളായി
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലി5ക്ക് ചെയ്യുക




