രണ്ടായിരത്തിലേറെ അഗ്നിപർവത ഗർത്തങ്ങൾ സഊദി അറേബ്യയിൽ ഉണ്ടെന്ന് വെളിപ്പെടുത്തൽ

0
1539

റിയാദ്: രണ്ടായിരത്തിലേറെ അഗ്നിപർവത ഗർത്തങ്ങൾ സഊദി അറേബ്യയിൽ ഉണ്ടെന്ന്
സൗദി സൊസൈറ്റി ഫോർ ജിയോ സയൻസസ് പ്രസിഡന്റ് ഡോ.അബ്ദുല്ല അൽഅംരി വെളിപ്പെടുത്തി.

രണ്ടു കോടി വർഷങ്ങൾക്കു മുമ്പ് ചെങ്കടൽ രൂപപ്പെട്ടതിനു ശേഷമാണ് ഈ അഗ്നിപർവത ഗർത്തങ്ങൾ സൗദിയിൽ രൂപപ്പെട്ടത്.
മദീനയിൽ 1256 ൽ അഗ്നിപർവത സ്‌ഫോടനമുണ്ടായി.

ഈ അഗ്നിപർവത ഗർത്തങ്ങളിൽ ഒരു ഭാഗം കിഴക്കൻ സൗദിയിലും മറ്റൊരു ഭാഗം പടിഞ്ഞാറ് ഹായിൽ, ഹറത്ത് അൽഹതീമ, ഹറത്ത് ഖൈബർ എന്നിവിടങ്ങളിലുമാണ്. ഏറ്റവും ഒടുവിൽ സൗദി അറേബ്യ സാക്ഷ്യം വഹിച്ച അഗ്നിപർവത സ്‌ഫോടനമുണ്ടായത് എ.ഡി 1256 ൽ മദീനയിലാണ്. ഇത് 53 ദിവസം നീണ്ടുനിന്നു.

മദീനയിലെ അഗ്നിപർവത സ്‌ഫോടനത്തിന്റെ ഉറവിടം സമുദ്രത്തിലായിരുന്നു. ഈ അഗ്നിപർവത സ്‌ഫോടനത്തിന്റെ അടയാളങ്ങൾ മദീന എയർപോർട്ടിൽ ഇന്നുമുണ്ടെന്നും ഡോ.അബ്ദുല്ല അൽഅംരി പറഞ്ഞു.