അൽ ഹുദ മദ്രസ കുട്ടികളുടെ ഇഫ്താർ സംഗമം നടത്തി

റിയാദ്: ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ജിദ്ദയുടെ കീഴിൽ പ്രവർത്തിക്കുന്ന അൽഹുദാ മദ്രസ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഇഫ്താർ സംഗമം വേറിട്ട അനുഭവമായി. മദ്രസ പാരൻറ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് മാത്രമായി സംഘടിപ്പിച്ച ഇഫ്താർ സംഗമം കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

ഇഫ്താറിനെ കുറിച്ചും നോമ്പനുഭവങ്ങളെ കുറിച്ചും മദേർസ് ഫോറം പ്രസിഡന്റും ജിദ്ദ നാഷണൽ ഹോസ്പിറ്റൽ ഡയറക്ടറുമായ ഡോ. മുഷ്കാത്ത് മുഹമ്മദലി കുട്ടികളുമായി സംവദിച്ചു, നോമ്പിന്റെ നന്മകൾ ജീവിത വിജയത്തിന് മുതൽ കൂട്ടാക്കി മാറ്റണമെന്നും ഓരോ ദിവസവും എന്തെങ്കിലുമൊക്കെ നന്മകൾ ജീവിതത്തിൽ അധികരിപ്പിക്കണമെന്നും അവർ കുട്ടികളെ ഉപദേശിച്ചു. കൗതുകമുയർത്തുന്ന ചോദ്യങ്ങളിലൂടെ നോമ്പിന്റെ പ്രതിഫലത്തെ കുറിച്ചു സൂചിപ്പിക്കുകയും മറ്റുള്ളവർക്ക് നന്മ ചെയ്യാൻ ഉത്സാഹിക്കണമെന്ന് കുട്ടികളെ അവർ ഉപദേശിക്കുകയും ചെയ്തു. അൽഹുദ പ്രിൻസിപ്പൽ ലിയാഖത് അലി ഖാൻ കുട്ടികൾക്ക് റമദാൻ സന്ദേശം നൽകി. ശമീർ സ്വലാഹി, റഫീഖ് പെരൂൾ എന്നിവർ സംസാരിച്ചു.

അൽഹുദ മദ്രസ പാരന്റ്‌സ് ഫോറം ഭാരവാഹികളായ അഷ്‌റഫ് അലി,
സാജിദ്, മുബാറക്. പി, റഷാദ് കരുമാര, ബഷീർ വി.പി, ബഷീർ ക്രിയേറ്റീവ്, സമീർ അലി, ശാഹുൽ കൊടവണ്ടി, സിബ്ഗത്, അബ്ദുറഹ്മാൻ വല്യകത്ത്, മദേർസ് ഫോറം ഭാരവാഹികളായ ജെസ്ന, അസ്ന, റഹീല, ഷാനിബ, റിസ, നീലൂഫർ, മുബീന, സീനത്ത്,സുമയ്യ, ഫാത്തിമ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.