അപൂര്‍വയിനത്തിൽപ്പെട്ട കാട്ടുപോത്തിനെ ഓടിക്കുന്ന കടുവ സമൂഹമാധ്യമങ്ങളിലെ വൈറൽ

0
4822

അപൂര്‍വയിനത്തിൽപ്പെട്ട കാട്ടുപോത്തിനെ ഓടിക്കുന്ന കടുവ സമൂഹമാധ്യമങ്ങളിലെ വൈറൽ കാഴ്ച്ച.
ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥൻ സുരേന്ദര്‍ മെഹ്​റയാണ് ഇന്ത്യൻ ഗൗർ എന്നറിയപ്പെടുന്ന കാട്ടുപോത്തിനെ ഓടിക്കുന്ന കടുവയുടെ ദൃശ്യങ്ങള്‍ പങ്കുവെച്ചത്. കാട്ടുപോത്തിന്റെ ശക്തിക്കുമുന്നിൽ കടുവ തോറ്റുകൊടുക്കുന്നതും കാണാം.

കൃത്യമായി നടന്നത് എവിടെയാണന്ന് അറിയില്ലങ്കിലും വൈൽഡ് ഒറീസ എന്ന മൈക്രോ ബ്ലോഗിങ് സൈറ്റിലാണ് ആദ്യം വിഡിയോ പ്രത്യക്ഷപ്പെട്ടത്. സാധാരണ ഗതിയിൽ കടുവയും ഈ ഗണത്തിൽപ്പെടുന്ന കാട്ടുപോത്തുകളും വഴക്കുണ്ടാക്കാറില്ല. പരസ്പരമുള്ള ഭയം നിമിത്തം ഒഴിഞ്ഞു കൊടുക്കുകയാണ് പതിവ്. എന്നാൽ ഇത് അതിര്‍ത്തി സംബന്ധിച്ചോ നിലനിൽപ്പിനെത്തുടർന്നോ ഉള്ള പ്രശ്നമാകാമെന്നാണ് ആളുകൾ വിലയിരുത്തുന്നത്.